എറണാകുളം: അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകന്‍ അങ്ങനെ ധനുഷ് കൈവെക്കാത്ത മേഖലകള്‍ കുറവാണ്. കോളിവുഡിലും ബോളിവുഡിലും ഹോളിവുഡിലും അഭിനയപ്രതിഭ തെളിയിച്ചും കഴിഞ്ഞു ധനുഷ്.
ഇസൈ പുയലിന്‍റെ സംഗീതത്തിൽ നടൻ ധനുഷിന്‍റെ ഗാനാലാപനം - Actor Dhanush instagram
ബോളിവുഡില്‍ ഒരുങ്ങുന്ന ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രം അത്രങ്കി രേക്ക് വേണ്ടിയാണ് ധനുഷ് എ.ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്
ധനുഷ് പാടിയ റൗഡി ബേബി അടക്കമുള്ള ഗാനങ്ങള്‍ പലവിധ റെക്കോഡുകള്‍ തിരുത്തി കുറിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ ലോകത്തിന്‍റെ അഭിമാനമായ എ.ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഗാനം ആലപിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ധനുഷ്. ബോളിവുഡില്‍ ഒരുങ്ങുന്ന ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രം അത്രങ്കി രേക്ക് വേണ്ടിയാണ് ധനുഷ് എ.ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ബോളിവുഡില്‍ മുമ്പ് പുറത്തിറങ്ങിയ ധനുഷ് ചിത്രം റാഞ്ചനായുടെ സംവിധായകൻ ആനന്ദ്.എൽ.റായാണ് അത്രങ്കി രേ സംവിധാനം ചെയ്യുന്നത്. എ.ആര്‍ റഹ്മാനോടൊപ്പം ഇരുന്ന് ഗാനം റെക്കോഡ് ചെയ്‌ത ശേഷമുള്ള ഒരു ചിത്രവും ധനുഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മാസ്‌ക് ധരിച്ചിരിക്കുന്ന ധനുഷും റഹ്മാനുമാണ് ചിത്രത്തിലുള്ളത്. 'നമ്മുടെ സ്വന്തം ഇസൈ പുയലിനൊപ്പം ഗാനം ആലപിച്ചു' എന്നായിരുന്നു ധനുഷ് ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. അത്രങ്കി രേയില്‍ അക്ഷയ് കുമാർ, സാറാ അലി ഖാൻ എന്നിവരാണ് മറ്റ് പ്രധാന റോളുകളിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം മധുരൈയിലും, കാരൈകുടിയിലും പുരോഗമിക്കുകയാണ്.