ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയ സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ സൂഫിയായി എത്തി പ്രശംസ പിടിച്ചുപറ്റിയ താരമാണ് ദേവ് മോഹന്‍. കയ്യടക്കം വന്ന അഭിനേതാവിനെ പോലെ മനോഹരമായിരുന്നു ദേവ് മോഹന്‍റെ പ്രകടനം. സിനിമയില്‍ സൂഫിക്കും സുജാതയ്ക്കും ഒന്നിച്ചൊരു ജീവിതം സാധ്യമാകുന്നില്ല... സൂഫിയുടെ പ്രണയവും പെട്ടന്നുള്ള മരണവും ആസ്വദകന്‍റെ കണ്ണ് നിറയ്ക്കും. ഇപ്പോള്‍ തന്‍റെ യഥാര്‍ഥ ജീവിതത്തിലെ റൂഹിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ദേവ് മോഹന്‍. മനോഹരമായ കുറിപ്പും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും ദേവ് പങ്കുവെച്ചിട്ടുണ്ട്.
സൂഫിയുടെ യഥാര്‍ഥ ജീവിതത്തിലെ സുജാത! - സൂഫിയും സുജാതയും
തന്‍റെ യഥാര്‍ഥ ജീവിതത്തിലെ റൂഹിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ദേവ് മോഹന്‍. മനോഹരമായ കുറിപ്പും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും ദേവ് പങ്കുവെച്ചിട്ടുണ്ട്
'നീയെന്‍റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല... പത്തുവർഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്‍റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ... എനിക്ക് ചാരാനുള്ള തൂണായി... ഒരു ജീവിതവും തന്ന്..... നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്... എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾ... എന്നും നിന്നോട് ചേർന്നിങ്ങനെ നിൽക്കാൻ എന്നെ അനുവദിക്കൂ... നിന്‍റെ സന്തോഷങ്ങളിൽ കൂടെ നിന്ന് ആനന്ദിക്കാൻ... നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാൻ... പ്രിയപ്പെട്ടവരുടെ ആശീർവാദത്താൽ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ... ചുറ്റുമുള്ളവർ നമുക്കേകട്ടെ സ്നേഹവും കരുതലും...'