ഇന്ത്യന്‍ സിനിമയില്‍ തന്നെ പരീക്ഷണ ചിത്രങ്ങള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്ത് വിജയം കൊയ്തിട്ടുള്ള ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് സൗത്ത് ഇന്ത്യയുടെ സ്വന്തം ചിയാന്‍ വിക്രം. എത്ര ഗെറ്റപ്പുകള്‍ വേണമെങ്കിലും അനായാസം കൈകാര്യം ചെയ്യുന്ന നടന്‍... അങ്ങനെ കൂടി വിശേഷിപ്പിക്കാം വിക്രത്തിനെ. വീണ്ടും വിസ്മയിപ്പിക്കാന്‍ എത്തുകയാണ് നടന്‍... ഇത്തവണ ഏഴ് ഗെറ്റപ്പുകളില്‍ വിക്രം എത്തുന്ന പുതിയ ചിത്രം കോബ്രയുടെ ഫസ്റ്റ്ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആക്ഷന്‍ത്രില്ലറായി ഒരുങ്ങുന്ന കോബ്രയിലെ ചിയാന്‍റെ ഏഴ് ലുക്കുകളും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയിട്ടുള്ളത്.
ചിയാന്‍ വിക്രത്തിന്‍റെ ഏഴ് ഗെറ്റപ്പുകളുമായി കോബ്ര വരുന്നു; ഫസ്റ്റ്ലുക്ക് പുറത്ത് - chiyaan vikram
ഇമൈക്ക നൊടികള്‍, ഡിമോണ്ടെ കോളനി എന്നീ ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് കോബ്രയുടെ സംവിധായകന്‍. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനാണ് വിക്രത്തിന്‍റെ വില്ലനായി എത്തുന്നത്.
ചിയാന്‍ വിക്രത്തിന്‍റെ ഏഴ് ഗെറ്റപ്പുകളുമായി കോബ്ര വരുന്നു; ഫസ്റ്റ്ലുക്ക് പുറത്ത്
ഇമൈക്ക നൊടികള്‍, ഡിമോണ്ടെ കോളനി എന്നീ ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് കോബ്രയുടെ സംവിധായകന്‍. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനാണ് വിക്രത്തിന്‍റെ വില്ലനായി എത്തുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. പ്രതീക്ഷകള്‍ ഏറെയുണ്ടെന്നാണ് ഫസ്റ്റ്ലുക്ക് കണ്ട് ആരാധകര്‍ പ്രതികരിച്ചത്.