കേരളം

kerala

ETV Bharat / sitara

നിങ്ങളെയോര്‍ത്ത് അഭിമാനം മാത്രം, മമ്മൂക്കയ്ക്ക് ആശംസകളുമായി ചിരഞ്ജീവി - മമ്മൂക്കയ്ക്ക് ആശംസകളുമായി ചിരഞ്ജീവി

മനോഹരമായ സിനിമ മേഖലയില്‍ നിങ്ങളുടെ സഹപ്രവർത്തകനായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ചിരഞ്ജീവി പിറന്നാള്‍ ആശംസയായി കുറിച്ചു

chiranjeevi  actor chiranjeevi birthday wishes to actor mammootty  actor mammootty  actor chiranjeevi  മമ്മൂക്കയ്ക്ക് ആശംസകളുമായി ചിരഞ്ജീവി  മമ്മൂട്ടി പിറന്നാള്‍
നിങ്ങളെയോര്‍ത്ത് അഭിമാനം മാത്രം, മമ്മൂക്കയ്ക്ക് ആശംസകളുമായി ചിരഞ്ജീവി

By

Published : Sep 7, 2020, 3:28 PM IST

അറുപത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആശംസ.

ജന്മദിനാശംസകൾ പ്രിയപ്പെട്ട മമ്മുക്ക. 'മനോഹരമായ സിനിമ മേഖലയില്‍ നിങ്ങളുടെ സഹപ്രവർത്തകനായിരിക്കുന്നതില്‍ അഭിമാനിക്കുന്നു. വർഷങ്ങളായുള്ള അഭിനയം സിനിമ പ്രേമികള്‍ക്ക് ഒരു നിധിയാണ്. അവര്‍ അതില്‍ ആഹ്ളാദിക്കുകയും കൂടുതല്‍ സിനിമകളും കഥാപാത്രങ്ങളും അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. നിരവധി വർഷങ്ങളായി നിങ്ങൾ പ്രേക്ഷകരെ അഭിനയത്തിലൂടെ ആകർഷിക്കുന്നത് ഇനിയും തുടരട്ടെ' ചിരഞ്ജീവി കുറിച്ചു. രാവിലെ മുതല്‍ മലയാളവും ഇന്ത്യന്‍ സിനിമാ താരങ്ങളും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിക്കുകയാണ്. നാലുപതിറ്റാണ്ടിനിടയില്‍ നിരവധി ഭാഷകളില്‍ അദ്ദേഹം അഭിനയിച്ച് കഴിഞ്ഞു.

ABOUT THE AUTHOR

...view details