വില്ലനായും സഹനടനായും നായകനായും കയ്യടി നേടിയ നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസാണ് വധു. താരം തന്‍റെ സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹിതനായ വിവരം അറിയിച്ചത്. ഇരുവരും ഫെബ്രുവരിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ചെമ്പന്‍ വിനോദ് വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. സൈക്കോളജിസ്റ്റായ മറിയം തോമസ് സൂംബ ട്രെയിനര്‍ കൂടിയാണ്.
ചെമ്പന്‍ വിനോദിന് കൂട്ടായി ഇനി മറിയം തോമസ് - ചെമ്പന്‍ വിനോദ് വാര്‍ത്തകള്‍
കോട്ടയം സ്വദേശി മറിയം തോമസാണ് വധു. നടന്‍ ചെമ്പന്‍ വിനോദ് തന്‍റെ സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹിതനായ വിവരം അറിയിച്ചത്
ചെമ്പന്‍ വിനോദിന് കൂട്ടായി ഇനി മറിയം തോമസ്
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നായകനിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റുചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു താരം. ജെല്ലിക്കട്ട്, പൊറിഞ്ചു മറിയം ജോസ്, ഈമയ്യൗ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധിപേര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.