തെന്നിന്ത്യയിലെ പ്രശസ്‌ത താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഖുശ്ബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഖുശ്ബു സുന്ദര്‍ എന്ന പേരിലുള്ള അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് താരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ട്വിറ്റര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പ്രസ്‌താവനയിൽ നടി വിശദമാക്കി.
ഖുശ്‌ബുവിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു - khushbu sundar tweet news
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഈ ദിവസങ്ങളില്‍ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റുകളുമായി തനിക്ക് ബന്ധമില്ലെന്നും ഖുശ്ബു വ്യക്തമാക്കി.
ഖുശ്‌ബുവിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
Also Read: ചിരിപ്പൂരമൊരുക്കാൻ കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു
തന്‍റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഏതെങ്കിലും ട്വീറ്റ് ലഭിക്കുകയാണെങ്കിൽ അത് താനല്ലെന്നും ഖുശ്ബു മുന്നറിയിപ്പ് നൽകി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ശേഷം നടിയുടെ പ്രൊഫൈൽ ചിത്രമടക്കം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രീ ഇന്ത്യ, ഫ്രീ പാലസ്‌തീൻ എന്നടക്കമുള്ള ട്വീറ്റുകളും ഖുശ്ബു സുന്ദറിന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ പുതിയതായി ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.