കേരളം

kerala

ETV Bharat / sitara

നീന്തലും പ്രണയരംഗങ്ങളും കുഴപ്പിച്ചു, അല്ലെങ്കില്‍ അനാര്‍ക്കലിയിലെ നായകന്‍ താനാകുമായിരുന്നു: ബിജു മേനോന്‍ - നടന്‍ ബിജു മേനോന്‍

അനാര്‍ക്കലി എഴുതിയപ്പോള്‍ അതില്‍ പൃഥ്വിരാജിന്‍റെ റോള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു സച്ചി തന്നെ ആദ്യം വിളിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ബിജു മേനോന്‍

Biju Menon  actor biju menon revels one secret from sachi movie anarkkali  ബിജു മേനോന്‍  അനാര്‍ക്കലിയിലെ നായകന്‍ താനാകുമായിരുന്നു-ബിജു മേനോന്‍  നീന്തലും പ്രണയരംഗങ്ങളും കുഴപ്പിച്ചു, അല്ലെങ്കില്‍ അനാര്‍ക്കലിയിലെ നായകന്‍ താനാകുമായിരുന്നു-ബിജു മേനോന്‍  അനാര്‍ക്കലി  നടന്‍ ബിജു മേനോന്‍  സച്ചി
നീന്തലും പ്രണയരംഗങ്ങളും കുഴപ്പിച്ചു, അല്ലെങ്കില്‍ അനാര്‍ക്കലിയിലെ നായകന്‍ താനാകുമായിരുന്നു-ബിജു മേനോന്‍

By

Published : Feb 15, 2020, 5:38 PM IST

2015ല്‍ തീയേറ്ററുകളില്‍ എത്തിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായം നേടി നിറഞ്ഞോടിയ ചിത്രമായിരുന്നു അനാര്‍ക്കലി. പൃഥ്വിരാജും ബിജുമേനോനുമായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രിയാല്‍ ഗോറായിരുന്നു നായിക. സച്ചിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. നഷ്ടപ്രണയത്തിന്‍റെ വേദനകളെ കൃത്യമായി വരച്ചുകാട്ടുന്നതായിരുന്നു ചിത്രം.

ഒരിക്കല്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട പ്രണയം വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടുമ്പോഴുള്ള സന്തോഷവും ചിത്രം പറഞ്ഞു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചൊരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. സിനിമയിലെ പൃഥ്വിരാജിന്‍റെ വേഷം ചെയ്യാന്‍ സച്ചി തന്നെയായിരുന്നു ആദ്യം വിളിച്ചിരുന്നതെന്നാണ് ബിജു മേനോന്‍ പറഞ്ഞത്.

'സച്ചി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്‍റെ ഭാഗമാകാനുള്ള ആഗ്രഹമാണ് അനാര്‍ക്കലി എന്ന ചിത്രത്തില്‍ എന്നെ എത്തിച്ചത്. അവിടെ നിന്നാണ് ഞാന്‍ പൃഥ്വിരാജുമായി അടുത്ത് ഇടപഴകുന്നത്. അനാര്‍ക്കലി എഴുതിയപ്പോള്‍ അതില്‍ പൃഥ്വിരാജിന്‍റെ റോള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു സച്ചി ആദ്യം എന്നെ വിളിച്ചത്. പിന്നീട് ആ കഥയില്‍ കടലിലുള്ള നീന്തലും പ്രണയരംഗങ്ങളും വന്നപ്പോള്‍ ഞാന്‍ അതില്‍നിന്ന് പിന്മാറുകയായിരുന്നു. കാരണം അത്തരം കാര്യങ്ങള്‍ ധൈര്യപൂര്‍വം സമീപിക്കാനുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നില്ല' ബിജു മേനോന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍റെ വെളിപ്പെടുത്തല്‍.

അയ്യപ്പനും കോശിയുമാണ് അനാര്‍ക്കലി ടീം വീണ്ടും ഒന്നിച്ച പുതിയ ചിത്രം. പൃഥ്വിരാജും ബിജു മേനോനും തന്നെയാണ് ഈ ചിത്രത്തിലേയും പ്രധാനതാരങ്ങള്‍. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു. സംവിധായകന്‍ രഞ്ജിത്താണ് കുര്യന്‍ എന്ന പൃഥ്വി രാജിന്‍റെ അച്ഛന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്. അന്ന രേഷ്മ രാജന്‍, അനു മോഹന്‍, ജോണി ആന്‍റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ABOUT THE AUTHOR

...view details