കേരളം

kerala

ETV Bharat / sitara

ടൊവിനോ സിമ്പിളാണ്, അഭിനയത്തിൽ പവർഫുളും: നടൻ ബാലാജി ശര്‍മയുടെ കുറിപ്പ് - forensic

ടൊവിനോ തോമസ് സിനിമകൾ തെരഞ്ഞെടുക്കുന്നതിലും അവ വിലയിരുത്തുന്നതിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തെ കുറിച്ചും ബാലാജി പറയുന്നുണ്ട്. ഒപ്പം, ബാലാജി അഭിനയിക്കുന്ന ചിത്രങ്ങൾ 50 കോടിയിൽ അധികം തിയേറ്ററുകളിൽ നിന്ന് ശേഖരിക്കുന്ന പതിവ് ഉണ്ടെന്ന് ടൊവിനോ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

ബാലാജി ശര്‍മ  ബാലാജി ശര്‍മ ടൊവിനോ  ഫോറൻസിക്  Actor Balaji Sarma  Tovino Thomas  forensic  balaji films collecting more than 50 crores
ബാലാജി ശര്‍മ

By

Published : Mar 2, 2020, 3:24 PM IST

താൻ (ബാലാജി) അഭിനയിക്കുന്ന ചിത്രങ്ങൾ 50 കോടിയിൽ അധികം തിയേറ്ററുകളിൽ നിന്ന് ശേഖരിക്കാറുണ്ടെന്ന് നടൻ ടൊവിനോ പറഞ്ഞതിനെ കുറിച്ച് വ്യക്തമാക്കുകയാണ് ബാലാജി തന്‍റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ. ഒപ്പം ടൊവിനോയുടെ അഭിനയമികവിനെ കുറിച്ചും അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണത്തെ കുറിച്ചും ബാലാജി കുറിപ്പിൽ പറയുന്നുണ്ട്. ടൊവിനോ തോമസ് സിനിമകൾ തെരഞ്ഞെടുക്കുന്നതിലും അവ വിലയിരുത്തുന്നതിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ടെന്നും ബാലാജി പറയുന്നു. "ടൊവിനോ.... ഒരു 50 കോടി ഡീൽ...." എന്ന് തുടങ്ങുന്ന പോസ്റ്റിൽ ഫോറൻസിക്കിന്‍റെ വിജയത്തിനെ കുറിച്ച് ടൊവിനോ തോമസുമായി ഫോൺ സംഭാഷണം നടത്തിയ അനുഭവമാണ് ബാലാജി വിവരിക്കുന്നത്.

"മെക്‌സിക്കന്‍റെ ഷൂട്ട് നടക്കുമ്പോൾ തമാശയായി ടോവി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്.. നിങ്ങൾ ഉള്ളത് കൊണ്ട് പടം 50 കോടി അടിച്ചാൽ എന്‍റെ സമയം മാറും... ശരിയാ പടം സൂപ്പർ ഹിറ്റ് ആയി ടോവി സ്റ്റാർ ആയി.. "ചേട്ടാ നിങ്ങളെന്താ ഡബ്ബ് ചെയ്യാത്തെ ? " ടോവിയുടെ ചോദ്യം കേട്ടപ്പോൾ ചിന്തയിൽ നിന്നു ഉണർന്ന ഞാൻ " അത് അവർ വിളിച്ചപ്പോൾ ഞാൻ തിരക്കായിരുന്നു . പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ അവർ റിലീസ് പ്രിപോൺ ചെയ്തതിന്റെ തിരക്കിലും ... ആദ്യമായിട്ടാ വേറൊരു ശബ്ദം ..പിന്നെ ചെറിയ റോൾ ആയതു കൊണ്ടാകാം .. " ടോവി " അപ്പോൾ ഇനിയും പേര് നിലനിർത്താൻ സാധിക്കട്ടെ " അപ്പോൾ ഞാൻ " അതെ ഇനി വലിയ ക്യാരക്‌ടർ കിട്ടിയാലേ 50 കോടിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കു കേട്ടോ !! " ചിരിച്ചു കൊണ്ട് ടോവി ഫോൺ കട്ട് ചെയ്‌തു." ദൃശ്യം, അമർ അക്ബർ അന്തോണി, എന്ന് നിന്‍റെ മൊയ്‌തീൻ, ഒപ്പം, ഗ്രേറ്റ് ഫാദർ, ഒരു മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങൾ ഹിറ്റായിരുന്നെന്നും അതിൽ താനും ഭാഗമായിട്ടുണ്ടെന്നും കുറിപ്പിൽ ബാലാജി വിശദീകരിക്കുന്നു.

"ടോവിനോ എന്ന മനുഷ്യൻ സിമ്പിൾ ആണ് പക്ഷെ ടോവി എന്ന ആക്ടർ പവർഫുൾ ആണ്. ദീര്‍ഘവീക്ഷണമുള്ള കലാകാരനാണ് ടോവി. എന്ന് നിന്‍റെ മൊയ്‌തീൻ ഷൂട്ട് ചെയ്യുന്ന സമയത്തു ഒരുപാടു പേര് നെഗറ്റീവ്സ് പറഞ്ഞപ്പോൾ ടോവി ആത്‌മവിശ്വാസത്തോടെ പറയുന്നത് എപ്പോഴും ഓർമിക്കും, ഇതു ഒരു നല്ല പരിപാടിയായിരിക്കും... ഒരു ക്ലാസി ഹിറ്റ് ആയിരിക്കും! സംഭവം കാലം തെളിയിച്ച സത്യം.. അത് പോലെ ഒരുപാടു റോളുകൾ തേടി വന്നപ്പോഴും തനിക്കു ഇഷ്ടമല്ലാത്തതിന് നോ പറയാൻ ടോവി വിമുഖത കാണിച്ചിരുന്നില്ല. പിന്നെ അന്നത്തെ ടോവിക്കു ഇപ്പോഴും ഒരു മാറ്റവുമില്ല... അപ്പോൾ എല്ലാ ഭാവുകങ്ങളും ...ടോവിനോ തോമസ്," മലയാളികളുടെ പ്രിയ യുവതാരം സിനിമക്ക് അകത്തും പുറത്തും എങ്ങനെയാണ് എന്ന് ബാലാജി വ്യക്തമാക്കി.

ABOUT THE AUTHOR

...view details