ബാംഗ്ലൂർ: കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. ഒരുപറ്റം സിനിമാ താരങ്ങളും മറ്റ് അണിയറപ്രവര്‍ത്തകരും കൊവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും മറ്റ് സഹായങ്ങള്‍ നല്‍കാനുമെല്ലാമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നണ്ട്. അക്കൂട്ടത്തില്‍ കന്നട യുവതാരം അര്‍ജുന്‍ ഗൗഡ ആംബുലന്‍സ് ഡ്രൈവറായി സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അസുഖ ബാധിതരെ ആശുപത്രിയിലെത്തിക്കാനും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലെത്തിക്കാനും അര്‍ജുന്‍ ഗൗഡയും ആംബുലന്‍സും മുന്‍നിരയില്‍ തന്നെയുണ്ട്. കൊവിഡ് രോഗികള്‍ക്ക് സഹായം ലഭ്യമാക്കുന്ന പ്രൊജക്‌ട് സ്‌മൈല്‍ ട്രസ്റ്റിന്‍റെ ഭാഗമായാണ് അര്‍ജുന്‍ ഗൗഡ പ്രവര്‍ത്തിക്കുന്നത്.
കൊവിഡ് രോഗികള്‍ക്ക് വേണ്ടി ആംബുലന്‍സ് ഡ്രൈവറായി കന്നട നടന്‍ അര്‍ജുന്‍ ഗൗഡ - Actor Arjun Gowda
കൊവിഡ് രോഗികള്‍ക്ക് സഹായം ലഭ്യമാക്കുന്ന പ്രൊജക്‌ട് സ്‌മൈല്‍ ട്രസ്റ്റിന്‍റെ ഭാഗമായാണ് അര്‍ജുന്‍ ഗൗഡ പ്രവര്‍ത്തിക്കുന്നത്. യുവതാരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും നിരവധി പേര്‍ അഭിനന്ദനവുമായി എത്തി
യുവതാരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും നിരവധി പേര്‍ അഭിനന്ദനവുമായി എത്തി. കുറച്ച് ദിവസങ്ങളായി ആംബുലന്‍സുമായി താന്‍ റോഡിലുണ്ടെന്നും നിരവധി പേരുടെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയായിയെന്നും ജാതിയോ മതമോ ഒന്നും നോക്കാതെയാണ് പ്രവര്‍ത്തനമെന്നും അഭിനന്ദന പ്രവാഹങ്ങളൊന്നും നോക്കാതെ ആവശ്യമുള്ള ആര്‍ക്കും സഹായം ലഭിക്കുമെന്നും അര്‍ജുന്‍ പറയുന്നു. കൊവിഡ് ശമിക്കും വരെ ആംബുലന്‍സ് ഡ്രൈവറായി മുന്‍നിര പോരാളികളുടെ കൂടെ അര്‍ജുനും ഉണ്ടാകും. പിപിഇ കിറ്റ് അടക്കം ധരിച്ച് വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് കൊണ്ടാണ് അര്‍ജുന്‍റെ പ്രവര്‍ത്തനം. യുവരത്‌നാ, ഒഡെയാ, രുസ്തം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍ ഗൗഡ.