അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്, സ്വാതന്ത്ര്യം അർധരാത്രിയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന് സുപരിചിതനായ നടനാണ് ആന്‍റണി വർഗീസ്. ആരാധകർ ആന്‍റണി പേപ്പെ എന്ന് സ്‌നേഹപൂർവം വിളിക്കുന്ന താരം വിവാഹിതനാവുകയാണ്. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു.
ഇരുവരുടെയും വിവാഹനിശ്ചയം ക്രിസ്‌ത്യൻ വിശ്വാസപ്രകാരം അങ്കമാലിയിൽ വച്ച് നടന്നു. കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് ഇവർ. നഴ്‌സായ അനീഷ പൗലോസും ആന്‍റണിയും തമ്മിൽ ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാവുന്നത്. ഓഗസ്റ്റ് എട്ടിനാണ് വിവാഹം.