കൊവിഡ് കാലത്ത് സിനിമാ മേഖലയിലെ ദിവസക്കൂലിക്കാര്‍ പട്ടിണിയിലാണ്. ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്‌കയുടെ നേതൃത്വത്തില്‍ ഇവരുടെ നിത്യചെലവിനുള്ള ചെറിയ സഹായം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഫെഫ്‌കയുടെ കൊവിഡ് സ്വാന്തന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ പൃഥ്വിരാജ് സംഭാവന നൽകിയിരുന്നു. ഇപ്പോള്‍ നടനും സംവിധായകനുമായ അനൂപ് മേനോനും സാന്ത്വന പദ്ധിതിയുടെ ഭാഗമായിരിക്കുകയാണ്.
ഒരു ലക്ഷം രൂപയാണ് അനൂപ് മേനോന്‍ സംഭാവനയായി നല്‍കിയത്. ഫെഫ്‌ക ഭാരവാഹികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഫെഫ്‌കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതികളാണ് ഫെഫ്‌ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.