തിരുവനന്തപുരം: കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടന് അനില്‍.പി.നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. തൊടുപുഴ മലങ്കര ഡാമിൽ വെച്ചാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് പോകുകയായിരുന്നു. മൃതദേഹം കണ്ടെത്തി. ജോജു ജോര്‍ജിന്റെ പുതിയ സിനിമയുടെ ഷൂട്ടിങിനായി തൊടുപുഴയില്‍ എത്തിയതായിരുന്നു അനില്‍.
നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു - നടൻ അനിൽ നെടുമങ്ങാട് വാര്‍ത്തകള്‍
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി.ഐ സതീഷ് നായര്‍ എന്ന കഥാപാത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി.ഐ സതീഷ് നായര്‍ എന്ന കഥാപാത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. സച്ചിയുടെ ജന്മദിനത്തില് അദ്ദേഹത്തെ അനുസ്മരിച്ച് സോഷ്യല്‍മീഡിയയില്‍ അനില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ടെലിവിഷന്‍ പരിപാടികളിലൂടെയും നാടകങ്ങളിലൂടെയുമാണ് അനില്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. തസ്കരവീരനാണ് ആദ്യ ചിത്രം. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അനില്‍ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ച അനിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മുഖ്യധാരാ സിനിമയിൽ എത്തിയത്. 2014ന് ശേഷം ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.