നടനായും അവതാരകനായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആദില്‍ ഇബ്രാഹിം. നായകനായും സഹതാരമായും പലതരം കഥാപാത്രങ്ങളിലൂടെ ആദില്‍ കൈയ്യടി നേടിയിട്ടുമുണ്ട്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് ആദിലിന്‍റെ വിവാഹത്തിന്‍റെയും വിവാഹസത്കാരത്തിന്‍റെയും വീഡിയോകളാണ്. നമിതയാണ് ആദിലിന്‍റെ വധു.
നടന്‍ ആദില്‍ ഇബ്രാഹിം വിവാഹിതനായി; ചടങ്ങില്‍ തിളങ്ങി പേളിയും ശ്രീനിഷും - adil ibrahim marriage
നമിതയാണ് ആദിലിന്‍റെ വധു. പേളി മാണി, ശ്രീനിഷ് അരവിന്ദ്, സഞ്ജു ശിവറാം തുടങ്ങി നിരവധി താരങ്ങള്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തു
നടന്‍ ആദില്‍ ഇബ്രാഹിം വിവാഹിതനായി; ചടങ്ങില്‍ തിളങ്ങി പേളിയും ശ്രീനിഷും
കുടുംബാഗങ്ങളും സുഹൃത്തുകളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. പിന്നീട് കൊച്ചി ബൊള്‍ഗാട്ടിയിലെ ഗ്രാന്‍റ് ഹയാത്തില്‍ വെച്ച് ആര്‍ഭാടമായ വിവാഹസത്കാരത്തില്‍ സിനിമാ-സീരിയല്‍ മേഖലകളിലെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
പേളി മാണി, ശ്രീനിഷ് അരവിന്ദ്, സഞ്ജു ശിവറാം, ഹേമന്ത് മേനോന്‍, അനു മോഹന്‍, ശില്‍പ ബാല, അനുമോള്‍, സംവിധായകരായ സലിം അഹമ്മദ്, ജിസ് ജോയ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.