ഏറെ ശ്രദ്ധനേടിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണ് യുവം. നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
അമിത് ചക്കാലക്കല്‍ നായകന്‍; യുവം ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു - വാരിക്കുഴിയിലെ കൊലപാതകം
നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
![അമിത് ചക്കാലക്കല്‍ നായകന്‍; യുവം ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു yuvam actor amith chakkalakkal new film yuvam motion poster released അമിത് ചക്കാലക്കല്‍ നായകന്‍; യുവം ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു യുവം ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു പിങ്കു പീറ്റര്‍ വാരിക്കുഴിയിലെ കൊലപാതകം amith chakkalakkal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5864707-196-5864707-1580146495593.jpg)
അമിത് ചക്കാലക്കല്‍ നായകന്‍; യുവം ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദറാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുക. ബി.കെ ഹരിനാരായണനാണ് ഗാനരചയിതാവ്. ജോണ്‍ കുട്ടി എഡിറ്റിങ്ങും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.