ഷോക്കേറ്റ് മരിച്ച യുവാക്കളുടെ കുടുംബത്തിന് ധനസഹായവുമായി അല്ലു അര്‍ജുന്‍ - ഷോക്കേറ്റ് മരിച്ച പവന്‍ കല്യാണിന്‍റെ ആരാധകര്‍
ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അല്ലു അര്‍ജുന്‍ ട്വിറ്ററില്‍ കുറിച്ചു
തെലുങ്ക് സൂപ്പര്‍ താരവും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്ല്യാണിന്‍റെ പിറന്നാളിന് മുന്നോടിയായി ബാനര്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചിരുന്നു. ആന്ധ്രപ്രദേശ് ചിറ്റൂരിലെ ശാന്തിപുരത്താണ് സംഭവം നടന്നത്. ഇന്നായിരുന്നു പവൻ കല്ല്യാണിന്‍റെ 49ആം ജന്മദിനം. ഇരുമ്പ് അഴികൾ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയായിരുന്നു അപകടം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകുക എന്നത് തന്‍റെ കടമയാണെന്നാണ് പവൻ കല്ല്യാൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. തന്‍റെ പിറന്നാളിന് ആഘോഷങ്ങളൊന്നും സംഘടിപ്പിക്കരുതെന്ന് താരം നേരത്തെ തന്നെ പലതവണ ആവർത്തിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവാക്കളുടെ കുടുംബത്തിന് നടന്‍ അല്ലു അര്‍ജുനും ധന സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. യുവാക്കളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അല്ലു അര്‍ജുന്‍ ട്വിറ്ററില്‍ കുറിച്ചു.