കേരളം

kerala

ETV Bharat / sitara

അജിത്ത് ചിത്രം വലിമൈയുടെ അപ്‌ഡേറ്റുമായി സുരേഷ് ചന്ദ്ര - valimai update

അജിത്തിന്‍റെ അറുപതാമത് ചിത്രമായ വലിമൈ സംവിധാനം ചെയ്യുന്നത് എച്ച്.വിനോദാണ്. 2019 ഡിസംബറിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്

actor ajith latest movie valimai update  അജിത്ത് ചിത്രം വലിമൈയുടെ അപ്‌ഡേറ്റുമായി സുരേഷ് ചന്ദ്ര  അജിത്ത് ചിത്രം വലിമൈ  അജിത്ത് വലിമൈ  ajith latest movie valimai  valimai update  valimai update news
അജിത്ത് ചിത്രം വലിമൈയുടെ അപ്‌ഡേറ്റുമായി സുരേഷ് ചന്ദ്ര

By

Published : Jun 12, 2021, 5:47 PM IST

അജിത്ത് നായകനായി എത്തുന്ന വലിമൈക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് താരത്തിന്‍റെ മാനേജര്‍ സുരേഷ് ചന്ദ്ര

'ഇനി വലിമൈക്കായി ഒരു സംഘട്ടന രംഗം കൂടി ചിത്രീകരിക്കാനുണ്ട്. വിദേശത്ത് ചിത്രീകരിക്കപ്പെടേണ്ടതാണ് ഈ രംഗം. ലോക്ക് ഡൗണ്‍ മൂലം യാത്രാ വിലക്കുള്ളതിനാല്‍ അത് സാധിക്കുന്നില്ല. വിലക്ക് നീങ്ങുന്ന മുറയ്‌ക്ക് ആ രംഗം ചിത്രീകരിക്കും. സിനിമയുടെ ഡബ്ബിങ് ഏതാണ്ട് പൂര്‍ത്തിയായി. ഇനി ചെറിയ മിനുക്ക് പണികള്‍ മാത്രമാണ് അവശേഷിക്കുന്നത്.' സുരേഷ് ചന്ദ്ര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വലിമൈക്ക് പിന്നണിയില്‍

അജിത്തിന്‍റെ അറുപതാമത് ചിത്രമായ വലിമൈ സംവിധാനം ചെയ്യുന്നത് എച്ച്.വിനോദാണ്. 2019 ഡിസംബറിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. വലിമൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രമാണ് അജിത്തിന്. ഹുമ ഖുറേഷി ചിത്രത്തിലെ നായികവേഷം ചെയ്യുന്നു. ബോണി കപൂറാണ് വലിമൈയുടെ നിർമാതാവ്.

Also read:അഭിനയം മാത്രമല്ല... പോസ്റ്റര്‍ ഡിസൈനിങും കല്യാണിക്ക് വഴങ്ങും

അവസാനമായി റിലീസ് ചെയ്‌ത അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈയും, വിശ്വാസവുമാണ്. 2016ല്‍ റിലീസ് ചെയ്‌ത ബോളിവുഡ് ചിത്രം പിങ്കിന്‍റെ തമിഴ്‌ റിമേക്കായിരുന്നു നേര്‍ക്കൊണ്ട പാര്‍വൈ. വിശ്വാസത്തില്‍ നടി നയന്‍താരയായിരുന്നു അജിത്തിന്‍റെ നായികയായി എത്തിയത്.

ABOUT THE AUTHOR

...view details