നടൻ ആർ. മാധവൻ കൊവിഡ് മുക്തനായി. തന്‍റെയും കുടുംബത്തിന്‍റെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവായെന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മാധവന്‍റെ കുടുംബാംഗങ്ങൾക്കും രോഗബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ക്വാറന്‍റൈനിൽ പ്രവേശിക്കുകയും താനുമായി സമ്പർക്കം പുലർത്തിയവരോട് മുൻകരുതലുകൾ സ്വീകരിക്കാനും മാധവൻ നിർദേശിച്ചിരുന്നു.
"ആശങ്കയ്ക്കും പ്രാർഥനയ്ക്കും എല്ലാവർക്കും നന്ദി. അമ്മയുൾപ്പെടെയുള്ള എല്ലാവർക്കും കൊവിഡ് നെഗറ്റീവായി. രോഗം ഭേദമായെങ്കിലും വീട്ടിൽ എല്ലാവരും അതീവ ശ്രദ്ധയും മുൻകരുതലും പാലിക്കുന്നു. ദൈവകൃപയിൽ എല്ലാവരും സുഖമായിരിക്കുന്നു," എന്ന് മാധവൻ ട്വീറ്റ് ചെയ്തു.