ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ ചിത്രം. പരസ്യ ചിത്രങ്ങളിലൂടെ സിനിമലോകത്തേക്ക് എത്തിയ ഐശ്വര്യയെ പലര്‍ക്കും പരിചിതം മയാനദിയിലെ അപ്പുവെന്ന അപര്‍ണ്ണയായാണ്. മാത്തന്‍റെ പ്രണയിനിയായും, ശക്തയായ സ്ത്രീയായുമെല്ലാം ഐശ്വര്യ മായാനദിയില്‍ തിളങ്ങി. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൈയ്യടിനേടി. തിരക്കുള്ള നടിയായി മാറിയ ഐശ്വര്യ, വിശാല്‍ ചിത്രത്തിലൂടെ തമിഴിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്.
തമിഴില്‍ അരങ്ങേറ്റം നടത്തി മലയാളത്തിന്‍റെ അപ്പു - സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ആക്ഷനിലാണ് ഐശ്വര്യ നായികയായി എത്തുന്നത്
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ആക്ഷനിലാണ് ഐശ്വര്യ നായികയായി എത്തുന്നത്.
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ആക്ഷനിലാണ് ഐശ്വര്യ നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. പേര് പോലെതന്നെ സംഘട്ടന രംഗങ്ങള്‍ക്കൊണ്ട് സമ്പന്നമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഐശ്വര്യയ്ക്ക് പുറമെ തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹിപ്ഹോപ് തമിഴയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്‍റെ പ്രിയപ്പെട്ട അപ്പുവിന് ആശംസകളുമായി നിരവധി സിനിമാപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.
TAGGED:
ഐശ്വര്യ ലക്ഷ്മി