സിനിമയുടെ വ്യാജ പതിപ്പ് കണ്ടവരില്‍ നിന്ന് പണം സ്വീകരിക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് സംവിധായകൻ ജിയോ ബേബി ഇടിവി ഭാരതിനോട്. അതിനാല്‍ വ്യാജ പതിപ്പ് കണ്ടതിനുശേഷം പണം അയച്ച പ്രേക്ഷകരെ കുറിച്ച് താൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിച്ചെന്നും ജിയോ ബേബി പറഞ്ഞു.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍ എന്ന സിനിമയുടെ സംവിധായകനാണ് ജിയോ ബേബി. സിനിമ കണ്ട് ഇഷ്ടപ്പെട്ട ഒരു ആരാധകനാണ് ആദ്യം ജിയോ ബേബിക്ക് പണം അയച്ചത്. അതില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടു. പിന്നെ ഒരുപാട് പേർ ബാങ്ക് അക്കൗണ്ട് നമ്പർ ചോദിച്ച് സംവിധായകനെ സമീപിച്ചു. "15 പേർക്ക് അക്കൗണ്ട് വിവരങ്ങൾ നൽകി. എന്നാൽ ഇത് ഒരു വിധത്തിൽ പൈറസിയെ പ്രോത്സാഹിക്കുന്നതെന്ന് മനസിലാക്കിയപ്പോൾ, ഞാൻ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചു,"ജിയോ ബേബി പറഞ്ഞു.