കേരളം

kerala

'ഷൈലോക്കി'നെ പ്രശംസിച്ച് അജയ് വാസുദേവിന് എബ്രിഡ് ഷൈനിന്‍റെ കത്ത്

മാസ് സിനിമകൾ ഉണ്ടാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ആ ആരവം തീർത്തതിന് അഭിനന്ദനങ്ങളെന്നുമാണ് എബ്രിഡ് ഷൈൻ കത്തില്‍ കുറിച്ചത്

By

Published : Mar 4, 2020, 12:10 PM IST

Published : Mar 4, 2020, 12:10 PM IST

Abrid Shine's letter to Ajay Vasudev praising 'Shylock'  'ഷൈലോക്കി'നെ പ്രശംസിച്ച് അജയ് വാസുദേവിന് എബ്രിഡ് ഷൈനിന്‍റെ കത്ത്  എബ്രിഡ് ഷൈനിന്‍റെ കത്ത്  അജയ് വാസുദേവ്  എബ്രിഡ് ഷൈന്‍  Abrid Shine  Ajay Vasudev  Shylock
http://10.10.50.85:6060//finalout4/kerala-nle/thumbnail/04-March-2020/6288262_993_6288262_1583303676108.png

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ മാസ് ഡയലോഗുകളുമായി എത്തി തീയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമായിരുന്നു അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തെ അഭിനന്ദിച്ച് സംവിധായകന്‍ അജയ് വാസുദേവിന് കത്തയച്ചിരിക്കുകയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. മാസ് സിനിമകൾ ഉണ്ടാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ആ ആരവം തീർത്തതിന് അഭിനന്ദനങ്ങളെന്നുമാണ് എബ്രിഡ് ഷൈൻ കത്തില്‍ കുറിച്ചത്. ഹൗസ് ഫുള്ളായതിനാല്‍ ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ തന്‍റെ 'കുങ്ഫു' മാസ്റ്റർ കാണാന്‍ കുറച്ച് ആളുകൾ കയറിയെന്ന സന്തോഷവും കത്തില്‍ എബ്രിഡ് ഷൈന്‍ പങ്കുവെച്ചിട്ടുണ്ട്. അജയ് വാസുദേവ് തന്നെയാണ് കത്ത് ഫേസ്ബുക്കില്‍ പങ്കുെവച്ചത്.

'ഒരു മാധ്യമപ്രവർത്തകനായിരുന്ന കാലത്ത് ആർ.വി ഉയദകുമാർ എന്ന തമിഴ് സംവിധായകനെ അഭിമുഖം ചെയ്യാൻ അവസരം ലഭിച്ചു. സൂപ്പർ‌താരം കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. യജമാൻ, ശിങ്കാരവേലൻ ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളാണ്. അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു ''ഏറ്റവും ഏറ്റവും ബുദ്ധിമുട്ട് മാസ് സിനിമകൾ ചെയ്യാനാണ്. താരം സ്വന്തം മേൽമുണ്ട് ചുറ്റി.... തോളത്തിട്ട്, പ്രത്യേക അംഗ വിക്ഷേപങ്ങളോടെ ഡയലോഗുകൾ പറയുമ്പോൾ ആളുകൾ ആർപ്പുവിളികളായും ചൂളം വിളികളായും തീയേറ്ററിൽ ആരവം തീർക്കും എന്ന കണക്കുകൂട്ടലാണ് ഏറ്റവും റിസ്ക്". സിനിമയുടെ ഏതൊക്കെ ഘട്ടത്തിൽ ആഘോഷത്തിന്‍റെ അലകൾ തീയേറ്ററിൽ ഉണ്ടാക്കുമെന്നത് വലിയ കണക്കുകൂട്ടൽ തന്നെയാണ്. ആ ആരവം അവിടെ ഇല്ലെങ്കിൽ‌ പാളി... റിയലിസ്റ്റിക് സിനിമകൾക്ക് ആ റിസ്ക് ഇല്ല. സ്വാഭാവികമായി ഒഴുകിയാൽ മതി. റിയലിസ്റ്റിക് സിനിമകൾ നിങ്ങൾ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങൾ ചെയ്ത ഷൈലോക്ക് മേൽപറ‍ഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. അഭിനന്ദനങ്ങൾ... ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ എന്‍റെ 'കുങ്ഫു' മാസ്റ്റർ കാണാനും കുറച്ച് ആളുകൾ കയറി. സന്തോഷം...' ഇതായിരുന്നു എബ്രിഡ് ഷൈനിന്‍റെ കത്ത്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായിരുന്നു ഷൈലോക്ക്. ജനുവരി 23നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ബോസ് എന്ന പലിശക്കാരനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം തമിഴ് നടന്‍ രാജ്കിരണും ഒരു സുപ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മിച്ചത്.

ABOUT THE AUTHOR

...view details