ദി കുങ്ഫു മാസ്റ്റര്‍ എന്ന സിനിമയ്‌ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് മഹാവീര്യര്‍. യുവതാരങ്ങളായ നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രാജസ്ഥാനിലാണ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. പൂജ ചടങ്ങുകളുടെ ഫോട്ടോകള്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. കന്നഡ നടി ഷാന്‍വി ശ്രീയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ലാല്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.മുകുന്ദന്‍റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യര്‍.
-
Posted by Nivin Pauly on Tuesday, February 23, 2021