കേരളം

kerala

ETV Bharat / sitara

ജി.വി പ്രകാശ്-എഴില്‍ കൂട്ടുകെട്ടില്‍ ഒരു ഉഗ്രന്‍ ഹൊറര്‍ ത്രില്ലര്‍; ആയിരം ജന്മങ്ങളുടെ ട്രെയിലര്‍ എത്തി - Eesha Rabba

തുള്ളാത മനമും തുള്ളും സംവിധാനം ചെയ്‍ത എഴില്‍ വൻ തിരിച്ചുവരവിന് ഒരുങ്ങുന്ന ചിത്രമാണ് ആയിരം ജന്മങ്ങള്‍. ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നതും എഴില്‍ തന്നെയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടത് നടന്‍ ധനുഷാണ്

Aayiram Jenmangal - Official Trailer | G.V.Prakash Kumar | Eesha Rabba | Ezhil | C.Sathya  ജി.വി പ്രകാശ്-എഴില്‍ കൂട്ടുകെട്ടില്‍ ഒരു ഉഗ്രന്‍ ഹൊറര്‍ ത്രില്ലര്‍; ആയിരം ജന്മങ്ങളുടെ ട്രെയിലര്‍ എത്തി  ആയിരം ജന്മങ്ങളുടെ ട്രെയിലര്‍  ജി.വി പ്രകാശ്-എഴില്‍ കൂട്ടുകെട്ടില്‍ ഒരു ഉഗ്രന്‍ ഹൊറര്‍ ത്രില്ലര്‍  ജി.വി പ്രകാശ്  എഴില്‍  Aayiram Jenmangal - Official Trailer  G.V.Prakash Kumar  Eesha Rabba  C.Sathya
ജി.വി പ്രകാശ്-എഴില്‍ കൂട്ടുകെട്ടില്‍ ഒരു ഉഗ്രന്‍ ഹൊറര്‍ ത്രില്ലര്‍; ആയിരം ജന്മങ്ങളുടെ ട്രെയിലര്‍ എത്തി

By

Published : Dec 14, 2019, 4:20 AM IST

പേടിപ്പിച്ച് വിസ്‍മിയിപ്പിക്കാൻ എത്തുകയാണ് സംഗീത സംവിധായകനായി തിളങ്ങി പിന്നീട് നായകനായും ശ്രദ്ധ നേടിയ ജി വി പ്രകാശ് കുമാര്‍. താരത്തിന്‍റെ പുതിയ ചിത്രം ആയിരം ജന്മങ്ങളുടെ ട്രെയിലര്‍ പുറത്തിറങ്ങി. എഴിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഗംഭീര ഹൊറര്‍ ചിത്രമായിരിക്കും ആയിരം ജന്മങ്ങള്‍ എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. തമിഴില്‍ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ തുള്ളാത മനമും തുള്ളും സംവിധാനം ചെയ്‍ത എഴില്‍ വൻ തിരിച്ചുവരവിന് ഒരുങ്ങുന്ന ചിത്രമാണ് ആയിരം ജന്മങ്ങള്‍. ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നതും എഴില്‍ തന്നെയാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടത് നടന്‍ ധനുഷാണ്.

നിഖില്‍ സിദ്ധാര്‍ഥ് നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം 'എക്കഡികി പോത്താവു ചിന്നവഡ'യാണ് ആയിരം ജന്മങ്ങളായി തമിഴിലേക്ക് റീമേക്കായി എത്തുന്നത്. വി.ഐ ആനന്ദ് 2016ല്‍ ഒരുക്കിയ തെലുങ്ക് ചിത്രം വൻ ഹിറ്റായിരുന്നു. ഹൊറര്‍ റൊമാന്‍റിക് ത്രില്ലറായിരുന്നു ചിത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ സിനിമയുടെ പേരാണ് ജി.വി പ്രകാശ് കുമാര്‍ ചിത്രത്തിന് എഴില്‍ സ്വീകരിച്ചിരിക്കുന്നതുയെന്നതും ശ്രദ്ധേയമാണ്. 1978ല്‍ രജനികാന്ത് നായകനായി എത്തിയ ആയിരം ജന്മങ്ങളും ഹൊറര്‍ ചിത്രമായിരുന്നു. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്‍. ഈഷ റെബ്ബയാണ് ജി.വി പ്രകാശിന്‍റെ നായികയായി എത്തുന്നത്. സത്യയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ മാസം 20ന് ചിത്രം തീയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details