കേരളം

kerala

ETV Bharat / sitara

ആഷിഖ് അബുവിന്‍റെ 'നാരദൻ' ചിത്രീകരണം തുടങ്ങി - sharafuddin anna ben tovino film news

ടൊവിനോ തോമസ്, അന്ന ബെൻ, ഷറഫുദ്ദീൻ എന്നിവരാണ് നാരദനിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

sithara  ആഷിഖ് അബുവിന്‍റെ നാരദൻ തുടങ്ങി വാർത്ത  നാരദൻ ഷൂട്ടിങ് പുതിയ വാർത്ത  ടൊവിനോ തോമസ് അന്ന ബെൻ സിനിമ വാർത്ത  aashiq abu's naradhan shooting commenced news  tovino thomas anna ben film news  sharafuddin anna ben tovino film news  naradhan rima kallingal film news
ആഷിഖ് അബുവിന്‍റെ നാരദൻ തുടങ്ങി

By

Published : Jan 25, 2021, 5:26 PM IST

ആഷിഖ് അബുവിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'നാരദൻ' ഷൂട്ടിങ് തുടങ്ങി. ടൊവിനോ തോമസ്, അന്ന ബെൻ, ഷറഫുദ്ദീൻ എന്നിവരാണ് നാരദനിലെ പ്രധാന താരങ്ങൾ. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അന്ന ബെൻ ക്ലാപ്പടിച്ച് ആരംഭം കുറിച്ച നാരദന്‍റെ സ്വിച്ച് ഓൺ നിർവഹിച്ചത് നിർമാതാവും നടിയുമായ റിമ കല്ലിങ്കലാണ്. മായാനദിക്ക് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചാർലി, പ്രതി പൂവൻകോഴി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഉണ്ണി ആര്‍ ആണ് നാരദന്‍റെ കഥയെഴുതുന്നത്.

സൈജു ശ്രീധരന്‍ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ കാമറ ചെയ്യുന്നത് ജാഫര്‍ സാദിഖാണ്. ശേഖര്‍ മേനോൻ നാരദന്‍റെ സംഗീതം ഒരുക്കുന്നു.

ABOUT THE AUTHOR

...view details