കേരളം

kerala

ETV Bharat / sitara

ബിഎംഡബ്ലിയുവിന്‌ പിന്നാലെ പുതിയ കാര്‍ സ്വന്തമാക്കി ആഷിഖ്‌ അബുവും റിമയും; വില 1 കോടിക്കടുത്ത്‌... - Rima Kallingal bought BMW 3 series

Aashiq Abu Rima Kallingal bought Volvo XC90: ബിഎംഡബ്ലിയുവിന്‌ പിന്നാലെ പുതിയ കാര്‍ സ്വന്തമാക്കി ആഷിഖ്‌ അബുവും റിമ കല്ലിങ്കലും. 90 ലക്ഷം വിലവരുന്ന കാറാണ്‌ വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ നിന്നും സംവിധായകന്‍ ആഷിഖ്‌ അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും സ്വന്തമാക്കിയിരിക്കുന്നത്‌.

Aashiq Abu Rima Kallingal bought Volvo XC90  പുതിയ കാര്‍ സ്വന്തമാക്കി ആഷിഖ്‌ അബുവും റിമയും  Rima Kallingal bought BMW 3 series  Volvo XC90 features
ബി എം ഡബ്യുവിന്‌ പിന്നാലെ പുതിയ കാര്‍ സ്വന്തമാക്കി ആഷിഖ്‌ അബുവും റിമയും; വില 1 കോടിക്കടുത്ത്‌..

By

Published : Jan 24, 2022, 4:29 PM IST

Aashiq Abu Rima Kallingal bought Volvo XC90: ബി എം ഡബ്യുവിന്‌ പിന്നാലെ പുതിയ കാര്‍ സ്വന്തമാക്കി റിമ കല്ലിങ്കലും ആഷിഖ്‌ അബുവും. എക്‌സ്‌സി 90 വാഹനമാണ് താര ദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്‌.

വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ നിന്നാണ്‌ സൂപ്പര്‍ഹിറ്റ്‌ സംവിധായകന്‍ ആഷിഖ്‌ അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും പുതിയ വാഹനം സ്വന്തമാക്കിയത്‌. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹത്തിന്‍റെ കൊച്ചി എക്‌സ്‌ ഷോറൂം വില.

Rima Kallingal bought BMW 3 series: കഴിഞ്ഞ ദിവസം റിമ ബിഎംഡബ്യു 3 സീരീസ്‌ ഗാരിജിലെത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് ആഷിഖ്‌ അബു വോള്‍വോ വാങ്ങുന്നത്‌. വോള്‍വോയുടെ 89 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ആഡംബര പൂര്‍ണമായ വാഹനമാണ്‌ എകസ്‌സി 90.

Volvo XC90 features: സുരക്ഷയുടെയും ആഡംബരത്തിന്‍റെയും കാര്യത്തില്‍ ഒന്നാമനാണ്‌ എസ്‌യുവി 90. ക്രാഷ്‌ ടെസ്‌റ്റും റോള്‍ഓവര്‍ ടെസ്‌റ്റും തുടങ്ങി പല സുരക്ഷാ പരീക്ഷകളിലും ഒന്നാമനായി ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്‌യുവികളിലൊന്നാണ്‌ എക്‌സ്‌സി 90.

മൈല്‍ഡ്‌ ഹൈബ്രിഡ്‌ പതിപ്പായ എക്‌സ്‌സി 90ക്ക്‌ കരുത്ത്‌ പകരുന്നത്‌ 2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്‌. 300 ബിഎച്ച്‌പി കരുത്തുള്ള എഞ്ചിന്‍റെ ടോര്‍ക്ക്‌ 420 എന്‍എമ്മാണ്‌. പൂജ്യത്തില്‍ നിന്ന്‌ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.7 സെക്കന്‍ഡ്‌ മാത്രം വേണ്ടി വരുന്ന എക്‌സ്‌സി 90യുടെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാണ്‌.

Also Read: 'എന്‍റെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റാകാന്‍ കാരണം ലാല്‍': ഉണ്ണി മേനോന്‍

ABOUT THE AUTHOR

...view details