കേരളം

kerala

ETV Bharat / sitara

'യുവര്‍ ലോര്‍ഡ്‌ ഷിപ്‌, മദര്‍ഷിപ്' ; ജഡ്‌ജി അമ്മയ്‌ക്ക്‌ നിര്‍ദേശം നല്‍കുന്ന ആഷിഖ്‌ അബു - Aashiq Abu shared his mother image

Aashiq Abu mother in Naradan movie: 'നാരദനി'ല്‍ ആഷിഖ്‌ അബുവിന്‍റെ അമ്മ ജമീല അബുവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു

Aashiq Abu mother in Naradan movie  അമ്മയ്‌ക്ക്‌ നിര്‍ദേശം നല്‍കി ആഷിഖ്‌ അബു  'നാരദനി'ല്‍ ആഷിഖ്‌ അബുവിന്‍റെ അമ്മ ജമീല അബുവും  Aashiq Abu shared his mother image  Political thriller Naradan
ജഡ്‌ജി അമ്മയ്‌ക്ക്‌ നിര്‍ദേശം നല്‍കി ആഷിഖ്‌ അബു

By

Published : Mar 9, 2022, 7:40 PM IST

Aashiq Abu mother in Naradan movie: 'മായാനദി'ക്ക്‌ ശേഷം ആഷിഖ്‌ അബു ടൊവിനോ തോമസ്‌ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് 'നാരദന്‍'. സമകാലിക ഇന്ത്യന്‍ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ 'നാരദനി'ല്‍ ആഷിഖ്‌ അബുവിന്‍റെ അമ്മ ജമീല അബുവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജഡ്‌ജിയുടെ വേഷമായിരുന്നു ചിത്രത്തില്‍ ആഷിഖിന്‍റെ മാതാവിന്‌.

Aashiq Abu shared his mother image: ആഷിഖിന്‍റെ അമ്മ ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ആദ്യ സിനിമ ആയിരുന്നിട്ടുകൂടി പരിചയ സമ്പന്നയായ അഭിനേത്രിയെ പോലെയായിരുന്നു 'നാരദനി'ലുടനീളം ജമീലയുടെ പ്രകടനം. 'നാരദനി'ലെ കോടതി രംഗങ്ങളിലൊന്നില്‍ ഹൈക്കോടതി ജഡ്‌ജായി എത്തുന്ന തന്‍റെ അമ്മയുടെ ചിത്രം ആഷിഖ്‌ അബു തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുകയാണ്.

Also Read: പൂജയും കിയാര അദ്വാനിയും പുറത്ത്‌ ; ദളപതി 66ല്‍ വിജയുടെ നായികയെ തീരുമാനിച്ചു

നാരദന്‍ ചിത്രീകരണ വേളയില്‍ അമ്മയ്‌ക്ക്‌ നിര്‍ദേശം നല്‍കുന്ന ചിത്രമാണ് ആഷിഖ്‌ അബു പങ്കുവച്ചിരിക്കുന്നത്‌. 'യുവര്‍ ലോര്‍ഡ്‌ ഷിപ്‌, മദര്‍ഷിപ്' എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്‌.

Political thriller Naradan: പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയി ഒരുങ്ങിയ ചിത്രം രാജ്യത്തെ ബ്രോഡ്‌കാസ്‌റ്റ്‌ ജേര്‍ണലിസത്തിന്‍റെ ഇന്നത്തെ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്‌. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും എത്തിക്‌സിനെ കുറിച്ചുമാണ് 'നാരദന്‍' ചര്‍ച്ച ചെയ്യുന്നത്‌. മാര്‍ച്ച്‌ മൂന്നിനാണ് 'നാരദന്‍' തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌.

ഒരു ടെലിവിഷൻ വാർത്താവതാരകന്‍റെ വേഷമാണ് ചിത്രത്തില്‍ ടൊവിനോക്ക്‌. ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ 'നാരദനി'ല്‍ അന്ന ബെന്നും കേന്ദ്രകഥാപാത്രമായെത്തിയിരുന്നു. ഇന്ദ്രന്‍സ്‌, ജോയ്‌ മാത്യു, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, രഘുനാഥ്‌ പാലേരി,ജയരാജ്‌ വാര്യര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്‌. ആഷിഖ്‌ അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചത്‌. 'നീലവെളിച്ച'മാണ് ആഷിഖ്‌ അബുവിന്‍റെ പുതിയ പ്രൊജക്‌ട്‌.

ABOUT THE AUTHOR

...view details