തെന്നിന്ത്യൻ താരം ആര്യയും സയേഷയും വിവാഹത്തിന് ശേഷം തിരശ്ശീലയിൽ ഒരുമിച്ചെത്തുന്ന ടെഡ്ഡിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സിദ്ദ് ശ്രീറാം ആലപിച്ച "എൻ ഇനിമ തനിമയേ" എന്ന ഗാനത്തിന്‍റെ വരികൾ പ്രശസ്‌ത ഗാനരചയിതാവ് മദൻ കർക്കിയുടേതാണ്. ഡി.ഇമ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
'ടെഡ്ഡി'യിലെ സിദ്ദ് ശ്രീറാം ആലപിച്ച ഗാനം പുറത്തിറങ്ങി - aarya sayyesha news
ഈ മാസം 12ന് ഒടിടി റിലീസായി ടെഡ്ഡി പുറത്തിറങ്ങും
ടെഡ്ഡിയിലെ സിദ്ദ് ശ്രീറാം ആലപിച്ച ഗാനം പുറത്തിറങ്ങി
ശക്തി സൗന്ദര്‍ രാജനാണ് ടെഡ്ഡിയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സതീഷ്, കരുണാകരൻ, മസൂം ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മനുഷ്യക്കടത്തുള്‍പ്പെടെയുള്ള വിഷയങ്ങളാണ് സിനിമ പ്രമേയമാകുന്നത്.
എസ്.യുവയാണ് ആക്ഷൻ പാക്ക്ഡ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ തയ്യാറാക്കിയത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിർമിക്കുന്നത്. ഈ മാസം 12ന് ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം പ്രദർശനത്തിനെത്തും.