രജനികാന്തിന്‍റെ കാലാക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാർപട്ടാ പരമ്പരൈ'. ബോക്സിങ് പശ്ചാത്തലത്തിൽ കഥ പറയുന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.
വളരെ വ്യത്യസ്‌തമായ ശരീരഭാഷയോടും അവതരണത്തിലുമാണ് സാർപട്ടാ പരമ്പരൈയിൽ ആര്യ എത്തുന്നത്. 1980 കാലഘട്ടത്തിൽ വടക്കൻ ചെന്നൈയിലെ ഒരു ഗ്രാമത്തിൽ ഉണ്ടായിരുന്ന ബോക്സിങ് ഭ്രമമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ബോക്സിങ് പ്രേമികളായ ഒരു നാടും നാട്ടുകാരും നേതാക്കന്മാരും, ബോക്‌സിങ്ങിൽ അഭ്യാസത്തിനോ മത്സരത്തിനോ പോലും അനുവാദമില്ലാതെ അവഗണിക്കപ്പെടുന്ന കഥാനായകനെയുമാണ് ട്രെയിലറിന്‍റെ ആദ്യഭാഗത്തിൽ കാണുന്നത്.