കൊവിഡ് പ്രതിസന്ധിയിൽ നീങ്ങുന്ന കുടുംബത്തിന്‍റെ കഥയാണ് ആർക്കറിയാം പറയുന്നത്. സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത മലയാള ചിത്രത്തിൽ പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവരായിരുന്നു മുഖ്യതാരങ്ങൾ. കഴിഞ്ഞ മാസം തിയറ്ററുകളിൽ റിലീസ് ചെയ്ത ആർക്കറിയാം ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്.
നീ സ്ട്രീമിലൂടെയും റൂട്ട്സ് എന്‍റർടെയ്ൻമെന്‍റിലൂടെയുമാണ് ആർക്കറിയാം ഒടിടി റിലീസിന് ഒരുങ്ങുന്നത്. നാളെ ചിത്രം നീ സ്ട്രീമിൽ പ്രദർശനം തുടങ്ങും. മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്സ് എന്‍റർടെയ്ൻമെന്‍റിൽ സിനിമ ഉടൻ സംപ്രേഷണം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയായിരുന്നു പ്രദർശനം എന്നതിനാൽ സിനിമയ്ക്ക് തിയറ്ററുകളിൽ വലിയ കളക്ഷൻ നേടാനായില്ല. എന്നാൽ, ചിത്രം കണ്ടവരെല്ലാം മികച്ച പ്രതികരണമാണ് പങ്കുവച്ചത്.