കേരളം

kerala

ETV Bharat / sitara

"ആർക്കറിയാം" ഈ മാസമെത്തില്ല; മാർച്ചിൽ റിലീസ് - aarkkariyaam film sharafudeen news

ഛായാഗ്രഹകനായ സാനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത മാസം 12നാണ് ആർക്കറിയാം റിലീസിനെത്തുന്നത്.

ആർക്കറിയാം സിനിമ മലയാളം വാർത്ത  മാർച്ചിൽ റിലീസ് ആർക്കറിയാം വാർത്ത  ആർക്കറിയാം ഈ മാസമെത്തില്ല വാർത്ത  ആർക്കറിയാം ബിജു മേനോൻ വാർത്ത  ആർക്കറിയാം പാർവതി തിരുവോത്ത് സിനിമ വാർത്ത  aarkkariyaam film release postponed march 12th news  aarkkariyaam film biju menon news  aarkkariyaam film parvathy thiruvoth news  aarkkariyaam film sharafudeen news  march release aarkkariyaam film news
ആർക്കറിയാം ഈ മാസമെത്തില്ല

By

Published : Feb 16, 2021, 7:54 PM IST

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന " ആർക്കറിയാം " ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 26ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ, സിനിമയുടെ റിലീസ് തിയതി നീട്ടിവെച്ചു. അടുത്ത മാസം 12ന് ആർക്കറിയാം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ അറിയിച്ചു.

72 വയസുള്ള ഒരു റിട്ടേര്‍ഡ് അധ്യാപകന്‍റെ വേഷത്തിലാണ് ബിജു മേനോൻ എത്തുന്നത്. ബിജു മേനോന്‍റെ മകളുടെ വേഷം ചെയ്യുന്നത് പാർവതി തിരുവോത്ത് ആണ്. ഉലകനായകൻ കമൽഹാസൻ, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവർ ചേർന്ന് പുറത്തുവിട്ട ചിത്രത്തിന്‍റെ ടീസർ ഗംഭീരപ്രതികരണം നേടിയിരുന്നു.

മഹേഷ് നാരായണന്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ കാമറമാൻ ജി. ശ്രീനിവാസ റെഡ്ഡിയാണ്. ആഷിക് അബുവിന്‍റെ ഒപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്‍റര്‍ടെയിന്‍മെന്‍റും ചേര്‍ന്ന് ആർക്കറിയാം നിർമിക്കുന്നു.

ABOUT THE AUTHOR

...view details