ഓസ്‌കർ അവാർഡ് നേടിയ ടോം ക്രൂയിസ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്‍റെ ബോളിവുഡ് റീമേക്കായ ലാൽ സിംഗ് ഛദ്ദയുടെ റിലീസ് നീട്ടി. ആമിർ ഖാൻ നായകനാകുന്ന ഹിന്ദി ചിത്രം നേരത്തേ ക്രിസ്‌മസിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്.
Also Read: ഡാനിയൽ ക്രേഗിന്‍റെ ജെയിംസ് ബോണ്ട് അടുത്ത ആഴ്‌ച ഇന്ത്യൻ തിയേറ്ററുകളിൽ
ഒക്‌ടോബർ 22 മുതൽ സിനിമാതിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും സിനിമ ഡിസംബറിൽ പ്രദർശനത്തിന് എത്തില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കൊവിഡ് കാലത്ത് സിനിമയുടെ നിർമാണപ്രവർത്തനങ്ങളും വൈകിയതിനാല്‍ ലാൽ സിംഗ് ഛദ്ദ 2022 ഫെബ്രുവരിയിൽ വാലന്‍റൈൻസ് ഡേ റിലീസായി പുറത്തിറങ്ങുമെന്നാണ് പുതിയ പ്രഖ്യാപനം.
അദ്വൈത് ചന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീന കപൂര്‍ ആണ് നായിക. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വയാകോം 18 സ്റ്റുഡിയോസ്, പാരമൗണ്ട് പിക്ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് കോമഡി ഡ്രാമ ചിത്രം നിര്‍മിക്കുന്നത്.