കേരളം

kerala

ETV Bharat / sitara

ഇന്ദ്രജിത്തിന്‍റെ ജന്മദിനത്തിൽ അർജുൻ അശോകന്‍റെ "ആഹാ" ഗാനം - indrajith sukumaran news

സയനോര ഫിലിപ്പും അർജുൻ അശോകനും ചേർന്നാലപിച്ച ഗാനമാണ് ഇന്ന് ഇന്ദ്രജിത്തിന്‍റെ ജന്മദിനത്തിൽ പുറത്തുവിട്ടത്.

AAHA SONG  ആഹാ ഗാനം വാർത്ത  ഇന്ദ്രജിത്തിന്‍റെ ജന്മദിനം വാർത്ത  അർജുൻ അശോകന്‍റെ ഗാനം വാർത്ത  വടംവലി പശ്ചാത്തലമാക്കി സിനിമ വാർത്ത  ഇന്ദ്രജിത്തിന്‍റെ ആഹാ വാർത്ത  ആഹായിലെ ഗാനം പുറത്തിറങ്ങി വാർത്ത  നടൻ ഇന്ദ്രജിത്തിന്‍റെ പിറന്നാൾ ദിനം വാർത്ത  ബിബിൻ പോൾ സാമുവൽ വാർത്ത  aahaa video song sung arjun ashok news  arjun ashok video song news  indrajith sukumaran news  bibin samuel news
ഇന്ദ്രജിത്തിന്‍റെ ജന്മദിനത്തിൽ അർജുൻ അശോകന്‍റെ "ആഹാ" ഗാനം

By

Published : Dec 17, 2020, 11:41 AM IST

വടംവലി പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്ദ്രജിത്തിന്‍റെ ആഹായിലെ ഗാനം പുറത്തിറങ്ങി. നടൻ ഇന്ദ്രജിത്തിന്‍റെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരാണ് "കടങ്കഥയായി" എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്‌തത്.

ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനൊപ്പം മനോജ് കെ ജയൻ, അമിത് ചക്കാലക്കൽ, ശാന്തി ബാലചന്ദ്രൻ, അശ്വിൻ കുമാർ എന്നിവരും കേന്ദ്രവേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സയനോര ഫിലിപ്പാണ് ആഹായിലെ സംഗീതമൊരുക്കുന്നത്. സയനോര ഫിലിപ്പും അർജുൻ അശോകനും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. ജുബിത് നമ്രടത്താണ് ഗാനരചന. ഇന്ദ്രജിത്തും ഹരിശങ്കറും ചേര്‍ന്ന് ആലപിച്ച ഗാനം നേരത്തെ റിലീസ് ചെയ്‌തപ്പോൾ ഗംഭീരപ്രതികരണമായിരുന്നു ലഭിച്ചത്.

സാസ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രേം എബ്രഹാം നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ ബോളിവുഡിൽ സജീവമായിരുന്ന രാഹുൽ ബാലചന്ദ്രനാണ്. സംവിധായകൻ ബിബിൻ സാമുവൽ തന്നെയാണ് ആഹായുടെ എഡിറ്റർ.

ABOUT THE AUTHOR

...view details