ഷാജി പാപ്പന്‍റെയും പിള്ളേരുടെയും മൂന്നാം വരവിനെ കുറിച്ച് ആട് ബിരിയാണി വച്ച് ആട് 3 ടീം നേരത്തെ സൂചന നൽകിയതാണ്. അന്ന് സിനിമയുടെ നിർമാതാവ് വിജയ് ബാബുവും നായകൻ ജയസൂര്യയും കൂട്ടുകാരും ചേർന്നായിരുന്നു ആട് വീണ്ടുമെത്തുമെന്ന് അറിയിച്ചത്. എന്നാൽ, ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ സിനിമകൾക്ക് ശേഷം ആട് 3 എത്തുമെന്ന് ഔദ്യോകികമായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചു. "അതെ, ഭയപ്പെടുത്തും, അതിനെ ഒഴിവാക്കാൻ നോക്കൂ, അതിൽ നിന്ന് ഓടി രക്ഷപ്പെടൂ- വിധി എപ്പോഴും ഒരു പോലെയെത്താറുണ്ട്.!!! ആട് 3 ലോഡിങ്," എന്ന് മൂന്നാം ഭാഗത്തിനായുള്ള സ്‌ക്രിപ്‌റ്റിന്‍റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഷാജി പാപ്പാന്‍റെ പുതിയ വരവ് ക്രൈം ത്രില്ലറുമായാണോ എന്ന സംശയമാണ് ആരാധകർ ചോദിക്കുന്നത്. മിഥുൻ തോമസ് പങ്കുവെച്ച പോസ്റ്റിലെ ക്യാപ്‌ഷൻ തന്നെയാണ് ഇതിന് കാരണവും.
'ആട് 3' ലോഡിങ്; ഷാജി പാപ്പന്‍റെയും പിള്ളേരുടെയും ഔദ്യോഗിക വരവ് അറിയിച്ച് മിഥുൻ മാനുവൽ തോമസ് - സൈജു കുറുപ്പ്
മിഥുൻ മാനുവൽ തോമസ് ആട് 3യുടെ സ്‌ക്രിപ്റ്റിന്‍റെ മൂന്നാം ഭാഗം പങ്കുവെച്ചു കൊണ്ടാണ് ചിത്രത്തിന്‍റെ മൂന്നാം വരവിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മിഥുൻ മാനുവൽ തോമസ്
ചിത്രത്തിന്‍റെ രണ്ട് പതിപ്പുകളിലും പ്രവർത്തിച്ച ഹിറ്റ് കോമ്പോ തന്നെയാണ് ആട് 3യിലും എത്തുന്നത്. എന്നാൽ, ചിത്രം ത്രീഡിയിലായിരിക്കും ഒരുക്കുന്നതെന്ന് സൂചനകളുണ്ട്. ജയസൂര്യ, വിജയ് ബാബു, സൈജു കുറുപ്പ്, വിനായകൻ, എന്നിവർ മൂന്നാം ഭാഗത്തും എത്തുന്നു. ഒപ്പം ഷാൻ റഹ്‌മാൻ സംഗീതവും വിജയ് ബാബു നിർമാണവും നിർവഹിക്കുന്നു.