കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായി നടി അമല പോള്‍ എത്തുന്ന തമിഴ് ചിത്രം ആടൈയുടെ ട്രെയിലര്‍ ജൂലൈ 6ന് റിലീസ് ചെയ്യും. റിലീസിങ് തിയ്യതി പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്റര്‍ അമലാപോള്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രത്തിലെ അമലാപോളിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോഴും പിന്നീട് ടീസര്‍ ഇറങ്ങിയപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായാണ് അമല ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇറങ്ങിയ ടീസറില്‍ നഗ്നയായി അമലാപോള്‍ എത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ട്രെന്‍റിംങ് ലിസ്റ്റില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു.
ട്രെയിലര്‍ റിലീസിങ് തിയ്യതി പ്രഖ്യാപിച്ച് അമലാപോള്‍ ചിത്രം ആടൈയുടെ പുതിയ പോസ്റ്റര്‍ - ട്രെയിലര്‍ റിലീസിങ് തിയ്യതി
ആടൈയുടെ ട്രെയിലര്‍ ജൂലൈ 6ന് റിലീസ് ചെയ്യും. റിലീസിങ് തിയ്യതി പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്റ്റര്‍ അമലാപോള്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്
ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ ജൂലൈ 6ന് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പുറത്തിറക്കും. ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ ചുവന്ന സാരിയില്‍ നവവധുവിനേ പോലെ ഒരുങ്ങി കൈയ്യില്‍ ചൂലുമായി നില്‍ക്കുന്ന അമലാ പോളാണുള്ളത്. കാമിനി എന്നാണ് അമല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്ന് വച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്. വി സ്റ്റുഡിയോസാണ് നിർമാണം.