ലക്ഷക്കണക്കിന് ആരാധകരുമായി തമിഴ് സിനിമാലോകത്ത് അരങ്ങുവാഴുന്ന നടനാണ് ദളപതി വിജയ്. ഇപ്പോഴിതാ കന്യാകുമാരിയിലെ മ്യൂസിയത്തില്‍ വിജയുടെ മെഴുക് പ്രതിമ സ്ഥാപിച്ചിരിക്കുകയാണ്. വിജയുടെ കേരളത്തിലെ ആരാധകര്‍ ഒറ്റപ്പാലത്ത് അദ്ദേഹത്തിന്‍റെ ഹിറ്റ് പാട്ടുകള്‍ക്ക് നൃത്തം ചെയ്യാന്‍ കഴിയുന്ന ഒരു റോബോട്ടിക് പ്രതിമ സ്ഥാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. കന്യാകുമാരിയിലെ മായാപുരി വാക്സ് മ്യൂസിയത്തിലാണ് താരത്തിന്‍റെ മെഴുക് പ്രതിമയുള്ളത്. പ്രതിമയുടെ അനാച്ഛാദന ചടങ്ങില്‍ വിജയുടെ ഒട്ടേറെ ആരാധകര്‍ പങ്കെടുത്തു. സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ 'തെരി'യിലെ കഥാപാത്രത്തിന് സമാനമായ മെഴുക് പ്രതിമയോടൊപ്പം നിന്ന് ചിത്രങ്ങളും പകര്‍ത്താം.
കന്യാകുമാരി മ്യൂസിയത്തില്‍ വിജയുടെ മെഴുക് പ്രതിമ - A wax statue for Thalapathy Vijay
വിജയെ നായകനാക്കി ആറ്റ്ലി ഒരുക്കിയ തെരിയിലെ കഥാപാത്രത്തോട് സാമ്യമുള്ള തരത്തിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. വിജയുടെ മക്കള്‍ മന്‍ഡ്രമെന്ന സംഘടനയാണ് മെഴുക് പ്രതിമയെന്ന ആശയത്തിന് പിന്നില്‍
![കന്യാകുമാരി മ്യൂസിയത്തില്‍ വിജയുടെ മെഴുക് പ്രതിമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5163495-323-5163495-1574600607738.jpg)
നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാറുള്ള വിജയുടെ മക്കള്‍ മന്‍ഡ്രമെന്ന സംഘടനയാണ് മെഴുക് പ്രതിമയെന്ന ആശയത്തിന് പിന്നില്‍. അമിതാഭ് ബച്ചന്‍, ഒബാമ, മദര്‍ തെരേസ, ചാര്‍ലി ചാപ്ലിന്‍, ജാക്കി ചാന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ മെഴുക് പ്രതിമകളും ഇവിടെയുണ്ട്. ആ കൂട്ടത്തില്‍ ആദ്യമായാണ് ഒരു തമിഴ് നടന്‍ ഇടംപിടിക്കുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കന്യാകുമാരി. വിനോദ സഞ്ചാരികളും താരത്തിന്‍റെ ആരാധകരും അടക്കം നിരവധിപേരാണ് മെഴുക് പ്രതിമ സന്ദര്‍ശിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി മ്യൂസിയത്തില്‍ എത്തുന്നത്.