കേരളം

kerala

ETV Bharat / sitara

സിബിഐ 5 വരുന്നു; ചിത്രത്തിന്‍റെ ഭാഗമാവുന്നതിൽ ആവേശമെന്ന് ആശ ശരത് - renji panicker sai kumar cbi 5 film news

സിബിഐ ചിത്രങ്ങളുടെ അഞ്ചാം ഭാഗത്തിൽ രഞ്ജി പണിക്കറും സൗബിനും ആശ ശരത്തും വരുന്നുവെന്നത് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്നു.

സിബിഐ 5 സിനിമ വാർത്ത  സിബിഐ അഞ്ചാം ഭാഗം സിനിമ വാർത്ത  ആശ ശരത് സിബിഐ സിനിമ വാർത്ത  സേതു രാമയ്യര്‍ സിബിഐ മധു സിനിമ വാർത്ത  സേതു രാമയ്യര്‍ സിബിഐ എൻ എൻ സ്വാമി വാർത്ത  ആശ ശരത് സൗബിൻ ഷാഹിർ സിബിഐ വാർത്ത  സിബിഐ രഞ്ജി പണിക്കർ സായ് കുമാർ വാർത്ത  എസ്എൻ സ്വാമി സിബിഐ വാർത്ത  asha sarath excited cbi 5th film news  5th part from cbi latest news  asha sarath soubin shahir mammootty cbi film news  renji panicker sai kumar cbi 5 film news  k madhu sn swami cbi new part news
സിബിഐ 5

By

Published : May 25, 2021, 4:27 PM IST

പതിനാറ് വർഷങ്ങൾക്ക് ശേഷം സേതു രാമയ്യര്‍ സിബിഐ വീണ്ടുമെത്തുകയാണ്. സസ്‌പെൻസുകൾ നിറഞ്ഞ മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്‍റെ അഞ്ചാം ഭാഗം കെ മധു- എസ്.എൻ സ്വാമി കൂട്ടുകെട്ടിൽ തന്നെയാണ് ഒരുങ്ങുന്നത്. ഒപ്പം അഞ്ചാം പതിപ്പിൽ ആശ ശരത്, സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ എന്നിവരും ഭാഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. സിബിഐ സീരീസ് ചിത്രങ്ങളുടെ ഏറ്റവും പുതിയ പതിപ്പിൽ ഭാഗമാകുന്നുവെന്നതിലെ സന്തോഷം ആശ ശരത് ഫേസ്ബുക്കിൽ പങ്കുവച്ചു. സിനിമ ചെയ്യുന്നതിൽ താൻ ആകാംക്ഷയിലാണെന്ന് താരം ഫേസ്‌ബുക്കിൽ കുറിച്ചു. സിബിഐ അഞ്ചാം ഭാഗത്തിനെ കുറിച്ചുള്ള പത്രക്കുറിപ്പിന്‍റെ ഫോട്ടോ കൂടി ചേർത്തുകൊണ്ടാണ് താരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്‌ത ഒരു സിബിഐ ഡയറികുറിപ്പാണ് സിബിഐ സിനിമ പരമ്പരയിലെ ആദ്യ ചിത്രം. 1988ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മുകേഷ്, ജഗതി എന്നിവരും മുഖ്യവേഷത്തിലെത്തി. രണ്ടാം ഭാഗമായി 1989ൽ ഇറങ്ങിയ ജാഗ്രതയിൽ മമ്മൂട്ടി, മുകേഷ്, ജഗതി എന്നിവരും അന്വേഷണ ഉദ്യോഗസ്ഥരായി വീണ്ടുമെത്തി. 2004ൽ സേതുരാമയ്യർ സിബിഐ എന്ന പേരിൽ മൂന്നാം ഭാഗമിറങ്ങിയപ്പോൾ മമ്മൂട്ടി, ജഗതി ശ്രീകുമാർ, മുകേഷ് എന്നിവരും ഒപ്പം വിനീത് കുമാറും പ്രധാന താരങ്ങളായി. 2005ലാണ് നാലാം പതിപ്പ് എത്തിയത്. നേരറിയാൻ സിബിഐ എന്ന സിനിമയിൽ മമ്മൂട്ടി, മുകേഷ്, ജഗതി എന്നിവർക്കൊപ്പം ജിഷ്ണുവും മുഖ്യതാരമായി.

Also Read: സിസ്റ്ററുടെ മരണം പറഞ്ഞ 'ക്രൈം ഫയൽ'

ഏറ്റവും പുതിയ ചിത്രത്തിൽ രഞ്ജി പണിക്കറും സൗബിനും ആശ ശരത്തും സായ് കുമാറും വരുന്നുവെന്നത് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്നു. അപ്രതീക്ഷിത ക്ലൈമാക്‌സ് രംഗങ്ങളാലും സസ്പെൻസ് നിറഞ്ഞ കഥാസന്ദർഭങ്ങളാലും മലയാളത്തിന് മികച്ച കുറ്റാന്വേഷണ ത്രില്ലർ ചിത്രങ്ങളൊരുക്കിയ തിരക്കഥാകൃത്താണ് എസ്. എൻ സ്വാമി. തിരക്കഥാകൃത്തിനൊപ്പം ക്രൈം ഫയൽ, ഇരുപതാം നൂറ്റാണ്ട് ചിത്രങ്ങളുടെ സംവിധായകൻ കൂടി വീണ്ടുമൊന്നിക്കുമ്പോൾ ഒരു 'മെഗാസ്റ്റാർ ഹിറ്റ്' തന്നെ പ്രതീക്ഷിക്കാം.

ABOUT THE AUTHOR

...view details