മാസ്റ്റർ റിലീസിനെത്തുന്നതിന് മുൻപ് തന്നെ റെക്കോഡ് നേട്ടം സ്വന്തമാക്കുകയാണ്. മാസ്റ്ററിന്‍റെ നെയ്‌വേലി സെറ്റില്‍ നിന്ന് വിജയ് എടുത്ത സെല്‍ഫി ചിത്രം മാത്രമല്ല, 2020ൽ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട ദക്ഷിണേന്ത്യൻ സിനിമയും ദളപതി- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന മാസ്റ്ററാണ്. വിജയ്‌യും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന തമിഴ് ചിത്രം മാസ്റ്ററിന് ഈ വർഷം ഏറ്റവും കൂടുതൽ പേർ ട്വീറ്റ് നൽകിയപ്പോൾ, രണ്ടാം സ്ഥാനം സ്വന്തമാക്കിയത് പിങ്കിന്‍റെ തെലുങ്ക് റീമേക്ക് വക്കീൽ സാബാണ്. പവൻ കല്യാൺ ആണ് ചിത്രത്തിലെ നായകൻ.
ട്വിറ്ററിലും 'മാസ്റ്റർ' തരംഗം; 2020ലെ ഏറ്റവുമധികം ട്വീറ്റ് ദളപതി ചിത്രത്തിന് - ട്വിറ്ററിലും മാസ്റ്റർ തരംഗം വാർത്ത
ദളപതി- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന മാസ്റ്ററാണ് 2020ൽ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട ദക്ഷിണേന്ത്യൻ ചിത്രം. തൊട്ടടുത്ത സ്ഥാനങ്ങളിൽ വക്കീൽ സാബ്, വാലിമൈ, സര്‍ക്കാരു വാരി പാട്ട, സൂരരൈ പോട്ര് എന്നിവയാണ്
അജിത് ചിത്രം വാലിമൈ, മഹേഷ് ബാബുവിന്‍റെ സര്‍ക്കാരു വാരി പാട്ട എന്നിവയാണ് തൊട്ടടുത്തുള്ളത്. കഴിഞ്ഞ മാസം ഒടിടി റിലീസിനെത്തിയ സൂര്യയുടെ സൂരരൈ പോട്രിനും ഈ വർഷം ട്വിറ്ററിൽ ഏറ്റവും കൂടുതൽ പ്രതികരണം ലഭിച്ചിട്ടുണ്ട്. രാം ചരൺ തേജ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ എന്നിവർ കേന്ദ്രവേഷങ്ങളിലെത്തി, രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആര്‍ആര്‍ആർ ആണ് ആറാം സ്ഥാനത്തുള്ളത്. അല്ലു അർജുൻ നായകനാകുന്ന പുഷ്‌പ, മഹേഷ് ബാബുവിന്‍റെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച സരിലേരു നീക്കെവ്വരൂ, പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കെജിഎഫ് ചാപ്റ്റർ 2, തലൈവയുടെ ദർബാർ എന്നിവയാണ് എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിൽ ഉള്ളത്.
കൊവിഡ് പശ്ചാത്തലത്തിൽ മാസ്റ്റർ റിലീസ് നീണ്ടതോടെ പ്രേക്ഷകരുടെ ആകാംക്ഷയും വർധിക്കുകയാണ്. എന്നാൽ, ഇതാദ്യമായല്ല വിജയ് ചിത്രം ട്വിറ്ററിൽ ആധിപത്യം നേടുന്നത്. 2019ൽ ട്വിറ്ററിൽ നിറഞ്ഞ ഹാഷ് ടാഗുകളിൽ വിജയ് ചിത്രം ബിഗിൽ ആറാം സ്ഥാനത്തുണ്ടായിരുന്നു.