ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ട്വീറ്റ് ചെയ്‌ത ദക്ഷിണേന്ത്യൻ സിനിമാനടി മലയാളിക്ക് അഭിമാനമായ കീർത്തി സുരേഷാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും പ്രശസ്‌തയായ കീർത്തി 2019ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് കൂടിയാണ്.
2020ൽ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ടത് 'മഹാനടി' - most tweeted actresses news
കീർത്തി സുരേഷിന് പിന്നാലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ കാജൽ അഗർവാൾ, സമന്താ അക്കിനേനി, രശ്‌മിക മന്ദാന, പൂജ ഹെഗ്‌ഡെ എന്നിവരുമുണ്ട്
![2020ൽ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ടത് 'മഹാനടി' ട്വീറ്റ് ചെയ്‌ത ദക്ഷിണേന്ത്യൻ സിനിമാനടി വാർത്ത ഈ വർഷം ഏറ്റവും കൂടുതൽ ട്വീറ്റ് വാർത്ത കീർത്തി സുരേഷ് നടി വാർത്ത 2020ൽ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട നടി വാർത്ത 2020 most tweeted about actresses female news south indian female actors 2020 news most tweeted actresses news keerthy suresh news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9875790-thumbnail-3x2-keerthy.jpg)
തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ ട്വീറ്റ് ലഭിച്ച വനിതാ സെലിബ്രിറ്റിമാരിൽ സമന്താ അക്കിനേനി, രശ്‌മിക മന്ദാന, പൂജ ഹെഗ്‌ഡെ എന്നിവരും ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുണ്ട്.
തെന്നിന്ത്യക്കും ബോളിവുഡിനും ഒരുപോലെ സുപരിചിതയായ താപ്‌സി പന്നു, തമന്ന ഭാട്ടിയ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് തൊട്ടുപിന്നിൽ. കമൽ ഹാസന്‍റെ മകളും ദക്ഷിണേന്ത്യൻ ചലച്ചിത്രതാരവുമായ ശ്രുതി ഹാസനും തൃഷയുമാണ് 2020ൽ ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട നടിമാരിൽ ആദ്യ പത്തിലുള്ള മറ്റ് സിനിമാതാരങ്ങൾ.
TAGGED:
കീർത്തി സുരേഷ് നടി വാർത്ത