കേരളം

kerala

ETV Bharat / sitara

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സത്യൻ അന്തിക്കാടിന്‍റെ ഈശ്വരൻ മാത്രം സാക്ഷി ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. പി. വത്സല, എൻ.വി.പി ഉണിത്തിരി എന്നിവർ കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വത്തിന് പുരസ്‌കാരാർഹരായി.

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു വാർത്ത  സാഹിത്യ അക്കാദമി അവാർഡ് വാർത്ത  kerala sahitya academy award latest news  kerala sahitya academy award 2019 news  p valsala news  N. V. P. Unithiri news  പി. വത്സല വാർത്ത
കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

By

Published : Feb 15, 2021, 5:21 PM IST

2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങൾ. മികച്ച നോവലായി എസ്.ഹരീഷിന്‍റെ മീശയും മികച്ച ചെറുകഥയായി വിനയ് തോമസിന്‍റെ രാമച്ചിയെയും പ്രഖ്യാപിച്ചു. 2019ലെ മികച്ച നാടകങ്ങളായി സജിത മഠത്തിലിന്‍റെ അരങ്ങിലെ മത്സ്യഗന്ധികൾ, ജിഷ അഭിനയയുടെ ഏലി ഏലി ലമാ സബക്താനി എന്നിവ തെരെഞ്ഞെടുക്കപ്പെട്ടു. പി. രാമന്‍റെ രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, എം.ആർ.രേണുകുമാറിന്‍റെ കൊതിയൻ കവിത മികച്ച കവിതക്കുള്ള പുരസ്‌കാരം നേടി.

പാന്ഥരും വഴിയമ്പലങ്ങളും എന്ന കൃതിയിലൂടെ ഡോ.കെ.എം. അനിൽ മികച്ച സാഹിത്യ വിമർശനത്തിനുള്ള അവാർഡ് നേടി. സംവിധായകനും തിരക്കഥാകൃത്തുമായ സത്യൻ അന്തിക്കാടിന്‍റെ ഈശ്വരൻ മാത്രം സാക്ഷി ഹാസസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വന്തമാക്കി. ജി.മധുസൂദനന്‍റെ നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി, ഡോ.ആർ.വി.ജി.മേനോന്‍റെ ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം എന്നീ കൃതികൾ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം നേടി.

2019ലെ കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വവും സമഗ്രസംഭാവന പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു

ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ ആണ് ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ അവാർഡ് നേടിയത്. എം.ജി.എസ് നാരായണനാണ് രചന. ഗോതമബുദ്ധന്‍റെ പരിനിർവ്വാണം വിവർത്തനത്തിന് കെ.അരവിന്ദാക്ഷൻ അക്കാദമി അവാർഡ് ജേതാവായി. അരുൺ എഴുത്തച്ഛന്‍റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ യാത്രാവിവരണം, കെ.ആർ.വിശ്വനാഥന്‍റെ ഹിസാഗ ബാലസാഹിത്യം വിഭാഗങ്ങളിലും പുരസ്‌കാരങ്ങൾ സ്വന്തമാക്കി.

2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

2019ലെ കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വവും സമഗ്രസംഭാവന പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. നോവലിസ്റ്റും സാമൂഹികപ്രവർത്തകയുമായ പി. വത്സല, സംസ്കൃത പണ്ഡിതനും സാഹിത്യകാരനുമായ എൻ.വി.പി ഉണിത്തിരിയുമാണ് അക്കാദമിയുടെ വിശിഷ്‌ടാംഗത്വത്തിന് അർഹരായത്. അരലക്ഷം രൂപയും രണ്ട്​ പ​വ​ൻ സ്വർണ പതക്കവും പ്രശസ്‌തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

2019ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്‍റ് അവാർഡുകൾ പ്രഖ്യാപിച്ചു

മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച 60 വയസ് പിന്നിട്ട എഴുത്തുകാർക്കും സമഗ്രസംഭാവനക്കുള്ള അവാർഡുകൾ നൽകി. ദലിത് ബന്ധു എൻ.കെ ജോസ്, യു. കലാനാഥൻ, സി.പി. അബൂബക്കർ, റോസ്​ മേരി, പാലക്കീഴ്​ നാരായണൻ, പി. അപ്പുക്കുട്ടൻ എന്നിവർ പുരസ്‌കാരത്തിന് അർഹരായതായി അക്കാദമി അറിയിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ്​ സമഗ്ര സംഭാവനക്കുള്ള പുരസ്​കാരം.

ABOUT THE AUTHOR

...view details