കേരളം

kerala

ETV Bharat / sitara

മൂകാംബിക അമ്മയുടെ അനുഗ്രഹം വേണം, 1921 തിരക്കഥ സമര്‍പ്പിച്ച് അലി അക്ബര്‍ - 1921 ali akbar mookambika temple

മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി താന്‍ തിരക്കഥ സമര്‍പ്പിച്ച വിവരം അലി അക്ബര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്

1921 ali akbar mookambika temple script  1921 തിരക്കഥ സമര്‍പ്പിച്ച് അലി അക്ബര്‍  അലി അക്ബര്‍.  1921 ali akbar mookambika temple  mookambika temple
മൂകാംബിക അമ്മയുടെ അനുഗ്രഹം വേണം, 1921 തിരക്കഥ സമര്‍പ്പിച്ച് അലി അക്ബര്‍

By

Published : Nov 30, 2020, 1:16 PM IST

മലയാളസിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്‌ബർ ഒരുക്കുന്ന പുതിയ ചിത്രമാണ് 1921. മലബാർ കലാപത്തെ പശ്ചാത്തലമാക്കി അലി അക്‌ബറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ മൂകാംബികാ ക്ഷേത്രത്തില്‍ എത്തി അമ്മയുടെ അനുഗ്രഹം തേടി സിനിമയുടെ തിരക്കഥ സമര്‍പ്പിച്ചിരിക്കുകയാണ് അലി അക്ബര്‍. മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി താന്‍ തിരക്കഥ സമര്‍പ്പിച്ച വിവരം അലി അക്ബര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'ഇന്നലെ മൂകാംബികയിൽ അമ്മയ്ക്ക് മുമ്പിൽ തിരക്കഥാ സമർപ്പണം... അമ്മയുടെ തൃപ്പാദങ്ങളിൽ... അനുഗ്രഹത്തിനായി....' തിരക്കഥ സമര്‍പ്പിക്കുന്ന ഫോട്ടോകള്‍ക്കൊപ്പം അലി അക്ബര്‍ കുറിച്ചു. ചരിത്രപുരുഷനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ആഷിഖ് അബു പൃഥ്വിരാജ് ചിത്രം വാരിയംകുന്നന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ ഇതേ കഥാപശ്ചാത്തലത്തിലുള തന്‍റെ ചിത്രവും പ്രഖ്യാപിച്ചത്. തുടര്‍ന്ന് വലിയ വിവാദങ്ങളുണ്ടായിരുന്നു.

മമ ധര്‍മ്മ എന്ന പേരില്‍ നിര്‍മാണ കമ്പനി ആരംഭിച്ച്‌ ജനകീയപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിങ് വഴിയാണ് അലി അക്ബര്‍ സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങളെ കുറിച്ചോ അണിയറപ്രവർത്തകരെ കുറിച്ചോ സംവിധായകൻ വിശദീകരണം നൽകിയിട്ടില്ല. ബാംബു ബോയ്‌സ്, ജൂനിയർ മാൻഡ്രേക്ക് ചിത്രങ്ങളുടെ സംവിധായകനായ അലി അക്‌ബർ തിരക്കഥാകൃത്തും ഗാനരചയിതാവുമാണ്. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് വിവരം. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.

ABOUT THE AUTHOR

...view details