കേരളം

kerala

By

Published : Dec 14, 2021, 1:11 PM IST

ETV Bharat / sitara

13th IDSFFK ends today : അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി-ഹ്രസ്വ ചിത്ര മേളയ്‌ക്ക് കൊടിയിറക്കം

IDSFFK 2021 : തലസ്ഥാന നഗരിയില്‍ നടന്ന 13ാമത് അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി - ഹ്രസ്വ ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. സമാപന സമ്മേളനം വൈകിട്ട് ആറിന് ഏരീസ് പ്ലക്സ് തിയേറ്ററിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

13th IDSFFK ends today  IDSFFK 2021  അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി-ഹ്രസ്വ ചിത്ര മേളയ്‌ക്ക് കൊടിയിറക്കം  Movies screened in 13th IDSFFK  Inaugural movie Eye of the Storm
13th IDSFFK ends today : അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി-ഹ്രസ്വ ചിത്ര മേളയ്‌ക്ക് കൊടിയിറക്കം

13th IDSFFK ends today

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നടന്ന 13ാമത് അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി - ഹ്രസ്വ ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. സമാപന സമ്മേളനം വൈകിട്ട് ആറിന് ഏരീസ് പ്ലക്സ് തിയേറ്ററിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മേളയിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ ഉദ്‌ഘാടന ചടങ്ങിൽ വിതരണം ചെയ്യും. തുടർന്ന് വിജയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

Movies screened in 13th IDSFFK : വിവിധ വിഭാഗങ്ങളിലായി 71 മത്സര ചിത്രങ്ങൾ അടക്കം 220 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ മാറ്റുരച്ചത്. ഡിസംബര്‍ 9 മുതല്‍ 14 വരെയായിരുന്നു മേള. ലബനീസ്‌- ഫ്രാന്‍സ്‌ സംയുക്‌ത സംരംഭമായ മസ്‌റി സംവിധാനം ചെയ്‌ത അറബി ഭാഷയിലുള്ള 'ഐ ഓഫ് ദ സ്‌റ്റോം' ആയിരുന്നു ഉദ്‌ഘാടന ചിത്രം.

Inaugural movie Eye of the Storm : നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ നേടിയ പലസ്‌തീനിയന്‍ സംവിധായകനാണ് മസ്‌റി. ലബനന്‍റെ ചരിത്രത്തിലെ പ്രക്ഷുബ്‌ധമായ ഒരു കാലത്തെ രേഖപ്പെടുത്തുന്ന ബെയ്‌റൂത്തിലെ നാല്‌ കലാകാരികളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 2019 ഒക്‌ടോബറിലെ ഭരണകൂട വിരുദ്ധ കലാപം മുതല്‍ കൊവിഡ്‌ ലോക്‌ഡൗണ്‍ വരെ ബെയ്‌റൂത്ത് തുറമുഖത്തിലുണ്ടായ വന്‍ സ്‌ഫോടനവുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്.

കൊവിഡ്‌ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം മേള നടന്നിരുന്നില്ല. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം മേള എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലുമേറെ പങ്കാളിത്തമെന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മേള ഇല്ലാതിരുന്നതിനാല്‍ രണ്ട് വര്‍ഷത്തെ ചിത്രങ്ങളില്‍ നിന്നും മികച്ചവ തിരഞ്ഞെടുക്കാനും ഇത്തവണ സാധിച്ചതായി കമല്‍ പറഞ്ഞു. കൊവിഡ്‌ നിയന്ത്രണങ്ങള്‍ നിലനിന്നിട്ട് പോലും ഇത്തവണത്തെ മേളയിലെ ജനപങ്കാളിത്തം വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read :Hridayam song Onakka Munthiri : വിനീതിന്‍റെ 'ഉണക്ക മുന്തിരി' പരീക്ഷണം വിജയം! വീണ്ടും ഹൃദയം കവര്‍ന്ന് പ്രണവും കല്യാണിയും

ABOUT THE AUTHOR

...view details