അഥര്‍വ പൊലീസ് വേഷത്തിലെത്തിയ തമിഴ് ചിത്രം 100ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സാം സി.എസ് സംഗീതം നിര്‍വ്വഹിച്ച യേന്‍ഡി റാസാത്തി എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നായകനും നായികയും തമ്മിലുള്ള പ്രണയമാണ് ഗാനത്തിന്‍റെ പശ്ചാത്തലം. സംവിധായകന്‍ സാം ആന്‍റണിന്‍റെ മൂന്നാമത്തെ ചിത്രമാണ് ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ 100.
ക്യൂട്ട് ജോഡികളായി അഥര്‍വയും - ഹന്‍സികയും - sam c s
അഥര്‍വയും ഹന്‍സികയും പ്രധാന വേഷങ്ങളിലെത്തിയ 100ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സാം സി.എസ് സംഗീതം നിര്‍വഹിച്ച യേന്‍ഡി റാസാത്തി എന്ന ഗാനമാണ് പുറത്തിറങ്ങിയത്
ക്യൂട്ട് ജോഡികളായി അഥര്‍വയും-ഹന്‍സികയും
തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോത്വാനിയണ് നായിക. ചിത്രത്തില്‍ അഥര്‍വ എസ്.ഐ സത്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. യോഗി ബാബു, ഗോപി, രാഹുല്‍ ദേവ്, രാധാ രവി, ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മഹേഷ് ആണ് ചിത്രം നിര്‍മ്മിച്ചത്.