കേരളം

kerala

ETV Bharat / sitara

ഉണ്ണിമുകുന്ദന്‍റെ മേപ്പടിയാന്‍ പ്രേക്ഷകരിലേക്ക് - മേപ്പാടിയാന്‍റെ തിയ്യറ്റര്‍ റിലീസിങ്‌

മസില്‍മാന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്‌തമാണ്‌ മേപ്പടിയാനിലെ തന്‍റെ കഥാപാത്രമെന്ന്‌ ഉണ്ണി മുകുന്ദന്‍.

meppadiyan hits theater  unnimukundan in meppadiya  ഉണ്ണിമുകുന്ദന്‍ നായകനാകുന്ന മേപ്പടിയാന്‍  മേപ്പാടിയാന്‍റെ തിയ്യറ്റര്‍ റിലീസിങ്‌  മേപ്പടിയാന്‍റെ റിലീസ്‌
ഉണ്ണിമുകുന്ദന്‍റെ മേപ്പടിയാന്‍ റിലീസ്‌ചെയ്‌തു

By

Published : Jan 15, 2022, 5:01 PM IST

നടന്‍ ഉണ്ണി മുകന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം മേപ്പടിയാന്‍ പുറത്തിറങ്ങി. വിഷ്ണു മോഹനാണ്‌ മേപ്പടിയാന്‍ സംവിധാനം ചെയ്‌തത്‌. മസില്‍മാന്‍ വേഷങ്ങളില്‍ നിന്ന് മേപ്പടിയാന്‍ വ്യത്യസ്ഥമെന്ന് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. കൊവിഡ് കാരണം പല വട്ടം ചിത്രത്തിന്‍റെ റിലീസിങ് മാറ്റിവച്ചെങ്കിലും പുതുവര്‍ഷത്തില്‍ ചിത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചിത്രം വിജയം കൈവരിക്കുമോയെന്ന് സംശയിച്ചെങ്കിലും കുടുംബ പ്രേക്ഷകര്‍ ചിത്രം വിജയിപ്പിച്ചെന്ന്‌ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സ്ഥിരം ആക്ഷന്‍ കഥാപാത്രങ്ങള്‍ വിട്ടു ഇത്തരം ഒരു റോള്‍ ചെയ്തതിന്‍റെ സംതൃപ്തിയിലാണ്‌. അതിനായി ഒരു ചിത്രം നിര്‍മ്മിക്കേണ്ടിവന്നെന്നും ഉണ്ണി മുകുന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ജയകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകന്ദന്‍ ചിത്രത്തില്‍ എത്തുന്നത് . നാട്ടുകാര്‍ ഏറെ ഇഷ്ടപ്പെടുന്ന ജയകൃഷണന്‍ ഒരു വര്‍ക്ക് ഷോപ്പ് നടത്തി ജീവിതം മുന്നോട്ട് നയിക്കുന്നു. പിന്നീട് സ്ഥല ഇടപാടിലേക്ക് തിരിയുന്ന ജയകൃഷ്ണന്‍ നേരിടുന്ന വെല്ലുവിളിയാണ് സിനിമ പറയുന്നത്.

സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരകഥയും എഴുതിയിരിക്കുന്നത്. സ്വന്തമായി ചെറുകിട സംരഭം നടത്തുന്ന ചെറുപ്പക്കാരുടെ കഷ്ടപ്പാടുകളാണ് സിനിമയിലെന്ന് വിഷ്‌ണുമോഹന്‍ പറഞ്ഞു. പലപ്പോഴും സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പു നാടയില്‍ കുരുങ്ങി ഇവരുടെ സ്വപ്‌നങ്ങള്‍ തകരുന്നു. ചിത്രം സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തലത്തിലേക്ക് എത്തിച്ചത് സന്തോഷിപ്പിച്ചെന്നും നടന്‍ വ്യക്തമാക്കി.

ഉണ്ണി മുകന്ദന്‍റെ വില്ലനായി എത്തുന്നത് സൈജു കുറുപ്പാണ്. അഞ്ചു കുര്യനാണ് നായിക. അജു വര്‍ഗീസ് , നിഷ സാരാംഗ്, കുണ്ടറ ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍ .

ALSO READ:ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്ന് സൂപ്പർസ്റ്റാർ രജനി

ABOUT THE AUTHOR

...view details