കേരളം

kerala

ETV Bharat / sitara

സിസ്റ്ററുടെ മരണം പറഞ്ഞ 'ക്രൈം ഫയൽ' - കെ മധു അഭയ കേസ് സിനിമ വാർത്ത

1992ലെ സിസ്റ്റർ അഭയ കേസിനെ ആസ്‌പദമാക്കിയാണ് കെ.മധു ക്രൈം ഫയൽ നിർമിച്ചതെന്ന് സിനിമയുടെ റിലീസിന് മുൻപ് വാർത്തകളുണ്ടായിരുന്നുവെങ്കിലും ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ അഭയയുടെ യഥാർഥ സംഭവങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.

സിസ്റ്ററുടെ മരണം പറഞ്ഞ ക്രൈം ഫയൽ വാർത്ത  സിസ്റ്റർ അഭയ കേസ് പുതിയ വാർത്ത  സിസ്റ്റർ അഭയ കേസ് സിനിമാ വാർത്ത  സിസ്റ്റർ അമല മരണം വാർത്ത  ക്രൈം ഫയൽ സിനിമ അഭയ കേസ് വാർത്ത  ഒരു കന്യാസ്ത്രീ കൊല്ലപ്പെട്ടു വാർത്ത  crime file malayalam movie news  nun's murder kerala news  nun's murder film news  sister amala case news  sister abhaya case verdict and film news  k madhu film news  suresh gopi sangeetha madhav film news  സിസ്റ്റർ അഭയ കേസ് സിനിമ വാർത്ത  സിസ്റ്റർ അമല കേസ് സിനിമ വാർത്ത  കെ മധു അഭയ കേസ് സിനിമ വാർത്ത  സുരേഷ് ഗോപി ക്രൈം ഫയൽ വാർത്ത
സിസ്റ്ററുടെ മരണം പറഞ്ഞ 'ക്രൈം ഫയൽ'

By

Published : Dec 22, 2020, 2:43 PM IST

Updated : Dec 22, 2020, 5:06 PM IST

സിനിമകൾ പലപ്പോഴും ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവക്കാറുണ്ട്. പ്രമേയം കൊണ്ടു മാത്രമല്ല, അവയിലെ വ്യക്തിപരമോ രാഷ്‌ട്രീയപരമോ സാമൂഹികമോ ആയ കാര്യങ്ങളും സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള നടപടിയിലേക്ക് നയിച്ചിട്ടുണ്ട്. 1999ൽ ക്രൈം ഫയൽ എന്ന മലയാളചിത്രം റിലീസിനൊരുങ്ങുമ്പോഴും ഇത്തരത്തിൽ എതിർപ്പുകൾക്ക് കാരണമായി.

സിസ്റ്റർ അഭയ കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് ഇന്ന് കോടതി വിധിയെഴുതിയപ്പോൾ 28 വർഷം നീണ്ട നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനാണ് പ്രതിഫലം ലഭിച്ചത്. അഭയക്ക് നീതി ലഭിക്കാൻ ഇത്രയുമധികം കാലതാമസം എടുത്തെങ്കിൽ കെ.മധു ഒരുക്കിയ ത്രില്ലർ ചിത്രത്തിൽ സിസ്റ്റർ അമലക്ക് കേരളജനത ആഗ്രഹിച്ച പോലെ എന്നേ നീതി ലഭിച്ചുകഴിഞ്ഞു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഏഴ് വർഷത്തിന് ശേഷം നിർമിച്ച ക്രൈം ഫയൽ ഒരു കന്യാസ്ത്രീ കൊല്ലപ്പെടുന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രമേയമൊരുക്കിയത്. വിവാദ വിഷയം കൈകാര്യം ചെയ്യുന്നതിനാൽ തന്നെ ചിത്രത്തിനെതിരെ ക്രൈസ്തവ സഭകളിൽ നിന്നായിരുന്നു ആദ്യം എതിർപ്പുണ്ടായത്. അങ്ങനെ പലതവണ ക്രൈം ഫയലിന്‍റെ റിലീസ് നീട്ടിവെച്ചു. റിലീസിൽ മാത്രമല്ല, സിനിമയുടെ ചിത്രീകരണത്തിലും ഒരുപാട് തടസങ്ങൾ നേരിട്ടിരുന്നു. എന്നാൽ, തന്‍റെ യുവപ്രായത്തിൽ തന്നെ വളരെ കൃത്യതയും ശ്രദ്ധയും നൽകി നിശ്ചയദാർഢ്യത്തോടെ കെ. മധു സിനിമ പൂർത്തിയാക്കി. അതിനായി സംവിധായകന് പല ഷെഡ്യൂളുകളിലായി ചിത്രീകരണം നടത്തേണ്ടി വന്നു. ക്രൈം ഫയൽ മികച്ചതാക്കി മാറ്റിയ ഈ സംവിധായകനാണ് മലയാളസിനിമക്ക് സിബിഐ പരമ്പരകളിലൂടെ നിറയെ കുറ്റാന്വേഷണസിനിമകൾ സമ്മാനിച്ചതും.

അഭയ കേസുമായി ബന്ധമുള്ളതിനാൽ തന്നെ കേരളം ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരുന്നത്. എന്നാൽ, ജീവിച്ചിരിക്കുന്ന വ്യക്തികളേയോ സമൂഹസംഘടനകളേയോ അപകീർത്തിപ്പെടുത്താതെ കെ. മധു ക്രൈം ഫയൽ അവതരിപ്പിച്ചു. ക്രൈസ്‌തവ സഭയിലെ അധികാരികൾക്ക് മേൽ ഒരു സ്‌ഫോടനമാകുമെന്ന് പ്രതീക്ഷിച്ച സിനിമ അങ്ങനെ പ്രദർശനം കഴിഞ്ഞപ്പോൾ നിർവീര്യമായി.

സത്യം വളച്ചൊടിക്കുന്നുവെന്ന തരത്തിൽ ആരോപണത്തിന് വിധേയമായ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് എ.കെ സാജൻ, എ.കെ സന്തോഷ് എന്നിവരാണ്. സുരേഷ്ഗോപിയായിരുന്നു ചിത്രത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.ഐ.ജി. ഈശോ പണിക്കരായി എത്തിയത്. പൊലീസ് വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകനെ അത്ഭുതപ്പെടുത്തിയ നടൻ ഈശോ പണിക്കരെയും ഗംഭീരമാക്കി. സംഗീത മാധവനായിരുന്നു സിസ്റ്റർ അമലയുടെ വേഷം ചെയ്‌തത്. ഫാദർ ക്ലെമന്‍റ് കത്തനാരായി വിജയരാഘവനും കാളിയാര്‍ പത്രോസ് വൈദ്യനായി ജനാർദനനും മാമല മാമച്ചനായി രാജന്‍ പി.ദേവും ജെയിംസ് ജോർജ്ജായി എൻ.എഫ് വർഗീസും സിനിമയുടെ പ്രധാന കഥാപാത്രങ്ങളായി. കൂടാതെ, സുരേഷ് ഗോപിക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷത്തിൽ സിദ്ദിഖും കലാഭവൻ മണിയും ക്രൈം ഫയലിൽ അണിനിരന്നതോടെ ചിത്രം എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറായി സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തി.

ഒരു കന്യാസ്‌ത്രീയുടെ കൊലപാതകമാണ് ക്രൈം ഫയൽ പശ്ചാത്തലമാക്കിയെന്നതിൽ ഉപരിയായി സിനിമ അഭയക്കേസിന്‍റെ നേർപതിപ്പാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞിട്ടില്ല. എന്നാൽ, ചിത്രത്തിന്‍റെ റിലീസിന് മുമ്പുണ്ടായ വിവാദവും സിനിമയിലെ കൊലപാതകവും 1992ലെ സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രേക്ഷകർ കൂട്ടിവായിക്കുകയായിരുന്നു. ഇന്ന് കോടതി കേസ് വിധിയും നാളെ ശിക്ഷയും വിധിക്കുമ്പോൾ, ക്രൈം ഫയൽ എന്ന ചിത്രത്തിലേക്ക് മലയാളി തിരിഞ്ഞുനോക്കുമെന്നത് തീർച്ചയാണ്.

Last Updated : Dec 22, 2020, 5:06 PM IST

ABOUT THE AUTHOR

...view details