കേരളം

kerala

ETV Bharat / sitara

ബോളിവുഡിൻ്റെ മനം കവരാൻ ദുൽഖർ വീണ്ടും; സോയ ഫാക്റ്റർ ജൂണ്‍ 14ന് തീയറ്ററുകളില്‍ - സോയ ഫാക്ടർ

അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമായിട്ടാണ് ദുൽഖർ വേഷമിടുന്നത്. സോനം കപൂർ ആണ് സോയാ ഫാക്ടറിൽ നായികയായെത്തുന്നത്.

zoya1

By

Published : Mar 10, 2019, 8:37 PM IST

ബോളിവുഡിലേക്ക് രണ്ടാം വരവിനൊരുങ്ങി മലയാളത്തിൻ്റെ പ്രിയതാരം ദുൽഖർ സൽമാൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കർവാൻ ആയിരുന്നു ദുൽഖറിൻ്റെ ആദ്യ ബോളിവുഡ് ചിത്രം. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന 'സോയാ ഫാക്ടറി'ലൂടെ താരം വീണ്ടും ബോളിവുഡിൻ്റെ മനം കവരാൻ ഒരുങ്ങുകയാണ്. സോനം കപൂർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ജൂണ്‍ 14നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമായിട്ടാണ് ദുൽഖർ വേഷമിടുന്നത്. അനുജ ചൗഹാൻ്റെ സോയ ഫാക്റ്റര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരോടൊപ്പം ദുൽഖറും പ്രധാന വേഷത്തിലെത്തിയ കർവാൻ മികച്ച പ്രതികരണം നേടിയിരുന്നു.

'ഒരു യമണ്ടൻ പ്രേമകഥ'യാണ് മലയാളത്തിൽ താരത്തിൻ്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തമിഴിൽ 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രവും പ്രദർശനത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ വർഷം ഇറങ്ങിയ തെലുങ്ക് ചിത്രം മഹാനടി വളരെ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. ജെമിനി ഗണേശനായാണ് താരം സിനിമയില്‍ വേഷമിട്ടത്.


ABOUT THE AUTHOR

...view details