ന്യൂഡൽഹി :ബോളിവുഡ് നടനും ഗായകനും സംവിധായകനുമായ ഫർഹാൻ അക്തറിന് ഇന്ന് 48-ാം ജന്മദിനം. സഹോദരന്‍റെ പിറന്നാൾ ദിനത്തിൽ സ്നേഹസമ്മാനം നൽകിയിരിക്കുകയാണ് സംവിധായികയും നിർമാതാവുമായ സോയ അക്തർ. ഇരുവരും സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് സോയ തന്‍റെ അനുജന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.
'ഞാൻ പറയുന്നത് കേൾക്കൂ, ഇത് നിന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായിരിക്കും' എന്ന കുറിപ്പോട് കൂടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ഫർഹാന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്.
ALSO READ: Mammootty with college friends: 'ഇതില്‍ ആരുടെ മകനാണ് മമ്മൂട്ടി?' കോളജ് സുഹൃത്തുക്കള്‍ക്കൊപ്പം താരം