യേശുദാസ് കണ്ണൂർ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി - temple visit
യേശുദാസിനൊപ്പം ഭാര്യ പ്രഭ, സംഗീത സംവിധായകൻ രജേഷ് എന്നിവരും ക്ഷേത്രദർശനം നടത്തി.
കണ്ണൂർ: ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ. കെ ജെ യേശുദാസ് കണ്ണൂർ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ എട്ടരയോടെയാണ് യേശുദാസും കുടുംബവും ക്ഷേത്രദർശനത്തിനെത്തിയത്. ആദ്യമായി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെത്തിയ യേശുദാസിനെയും ഭാര്യ പ്രഭ, മ്യൂസിക് ഡയറക്ടർ രജേഷ് എന്നിവരെയും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ അജിത്ത് പറമ്പത്തിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഭാരവാഹികൾ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം പ്രസാദം സ്വീകരിച്ച് സംഗീതാർച്ചനയും നടത്തിയാണ് യേശുദാസ് മടങ്ങിയത്.