നീണ്ട ഇടവേളയ്ക്ക്ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുൽഖറിനൊപ്പം സൗബിൻ ഷാഹിർ, സലിംകുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന വർണ്ണാഭമായ ആദ്യലുക്കാണ് അണിയപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ 25നാണ് ചിത്രത്തിൻ്റെറിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
നവാഗതനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേര്‍ന്നാണ് യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.