ക്യാൻസർ ശസ്ത്രക്രിയയുടെ 'മനോഹരമായ പാടുകൾ' തുറന്ന് കാണിച്ച് താഹിറ കശ്യപ് - താഹിറ കശ്യപ്
താഹിറയും ആയുഷ്മാനും അര്‍ബുദത്തിനെതിരെ ഒന്നിച്ച് പോരാടുകയായിരുന്നു. താഹിറയുടെ അവസാന കീമോതെറാപ്പിയുടെ ചിത്രങ്ങളും ആയുഷ്മാന്‍ പോസ്റ്റ് ചെയ്തിരുന്നു.
ലോക അര്‍ബുധ ദിനത്തില്‍ ജനങ്ങള്‍ക്ക് കാന്‍സര്‍ അവബോധം പകര്‍ന്ന് ആയുഷ്മാന്‍ ഖുരാനയുടെ ഭാര്യ താഹിറ കശ്യപ്. ‘ഇന്ന് എന്‍റെ ദിവസമാണ്’ എന്ന് പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമില്‍ താഹിറയുടെ കുറിപ്പ് ആരംഭിക്കുന്നത്. സ്തനാര്‍ബുദത്തിന് ശേഷം ശസ്ത്രക്രിയ നടത്തിയ പാടിന്‍റെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയാണ് താഹിറയുടെ പോസ്റ്റ്.‘എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ക്യാന്‍സര്‍ ദിനം നേരുന്നു. നമ്മള്‍ ഓരോരുത്തരും ഈ ദിവസത്തെ പോസിറ്റീവ് ആയാണ് ആഘോഷിക്കേണ്ടത്. എനിക്ക് കിട്ടിയ ആദരവിന്‍റെ അടയാളമായാണ് ശരീരത്തിലെ ഓരോ പാടുകളേയും ഞാന്‍ കാണുന്നത്,’ താഹിറ കുറിച്ചു.