കേരളം

kerala

ETV Bharat / sitara

ആരാണ് എമ്പുരാൻ...? പൃഥ്വിരാജ് പറയുന്നു - who is empuran prithviraj reveals

ലൂസിഫര്‍ വന്‍ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നതെന്ന് പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു.

ആരാണ് എമ്പുരാൻ...? പൃഥ്വിരാജ് പറയുന്നു

By

Published : Jun 19, 2019, 1:52 PM IST

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന ചിത്രത്തിന്‍റെ പേര് പൃഥ്വിരാജ് ഇന്നലെ പ്രഖ്യാപിച്ചത് മുതല്‍ ആരാധകർ അന്വേഷിക്കുന്ന കാര്യമാണ് എന്താണ് ആ വാക്കിന്‍റെ അർത്ഥമെന്നത്. എന്നാല്‍ അതിനുത്തരവുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

'രാജാവിനെക്കാൾ മുകളില്‍, എന്നാല്‍ ദൈവത്തിനും താഴെ' എന്നാണ് പൃഥ്വി തന്‍റെ നായകനെ വിശേഷിപ്പിച്ചിരിക്കുന്നത്. എമ്പുരാൻ എന്ന് തുടങ്ങുന്ന ഒരു ഗാനവും ലൂസിഫറില്‍ ഉണ്ടായിരുന്നു. ലൂസിഫറിന്‍റെ ടൈറ്റില്‍ സോങ് അല്ലെങ്കില്‍ തീം സോങ് എന്ന രീതിയില്‍ പുറത്തിറങ്ങിയ ഗാനം റിലീസ് വേളയില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ''കുറച്ച് മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണത്. തമ്പുരാന്‍ അല്ല എമ്പുരാന്‍. അത് തമ്പുരാന്‍റെയും ദൈവത്തിന്‍റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. എന്നതാണ് അതിന്‍റെ ശരിയായ അര്‍ഥം,'' പൃഥ്വി വ്യക്തമാക്കി.

ലൂസിഫറിന്‍റെ സീക്വല്‍ ആണെന്ന് കരുതി വെറുമൊരു തുടർകഥ മാത്രമല്ലെന്നും പല കഥാപാത്രങ്ങളുടെയും മുൻകാലം പറയുന്ന ചിത്രമായിരിക്കും ഇതെന്നും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും വ്യക്തമാക്കി. ചിത്രീകരണം അടുത്ത വർഷം തുടങ്ങുമെന്നാണ് വാർത്താ സമ്മേളനത്തില്‍ പൃഥ്വിരാജ് അറിയിച്ചത്. അതിനാല്‍ 2021 വിഷുവിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

ABOUT THE AUTHOR

...view details