മുംബൈ:കൊവിഡ്-19 മഹാമാരി ആസ്പദമാക്കി ചിത്രീകരിച്ച തെലുങ്ക് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊറോണ വൈറസ് എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധായകൻ രാം ഗോപാൽ വർമ്മയാണ് നിർമ്മിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ വിഷയമാക്കി ലോകത്ത് തന്നെ ആദ്യമായി ചിത്രീകരിച്ച സിനിമയാണിതെന്ന് രാം ഗോപാൽ വർമ്മ പറഞ്ഞു.
'കൊറോണ വൈറസ്'; തെലുങ്ക് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി - രാം ഗോപാൽ വർമ്മ
കൊറോണ വൈറസിനെ വിഷയമാക്കി ലോകത്ത് തന്നെ ആദ്യമായി ചിത്രീകരിച്ച സിനിമയാണിതെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ.
രാം ഗോപാൽ വർമ്മ
ലോക്ക് ഡൗണിൽ വീടിനകത്ത് കുടുങ്ങിയ കുടുംബത്തിനകത്ത് കൊറോണ സൃഷ്ടിക്കുന്ന ഭയവും പ്രതിസന്ധികളുമാണ് ചിത്രം വിഷയമാക്കുന്നത്. പൂര്‍ണമായും ലോക്ഡൗണ്‍ സമയത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്. സർക്കാർ ഏർപ്പെടുത്തിയ മാർഗനിർദേശങ്ങളും, സുരക്ഷയും കർശനമായി പാലിച്ചാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ട്വീറ്റിൽ രാം ഗോപാൽ വർമ്മ പറഞ്ഞു. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുഗു താരം ശ്രീകാന്ത് ഐയങ്കാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.